Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവികെ പരിപാടിയില്‍ സൂപ്പര്‍ ഡാന്‍സുമായി വിജയ്; ആവേശത്തോടെ പ്രവര്‍ത്തകര്‍, 'വിജയം ഉറപ്പ്'

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കി വിജയുടെ ഡാന്‍സ്. വേല്‍മുരുകന്‍ പാടാന്‍ തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ വിജയ് അപ്രതീക്ഷിതമായി ചുവടുവയ്ക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെക്ക് വിജയം ഉറപ്പാണ് എന്ന് വിജയ് പറഞ്ഞു.

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍, ജനാധിപത്യ രീതിയില്‍ ടിവികെ അധികാരത്തിലെത്തുമെന്ന് വിജയ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അതിവേഗമാണ് പാര്‍ട്ടിയുടെ വളര്‍ച്ച. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പും നമ്മള്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും അതറിയാമെന്നും വിജയ് പറഞ്ഞു.

thalapathy vijay dance at tvk program

തമിഴ്‌നാട്ടില്‍ ഇപ്പോഴത്തെ രാഷ്ട്രീയ ഉണര്‍വിന് കാരണം ടിവികെയുടെ വരവാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടിയുള്ളതാക്കി മാറ്റണം എന്ന് വിജയ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഐക്യത്തോടെയും അച്ചടക്കത്തോടെയും തിരഞ്ഞെടുപ്പ് നേരിടണം. നമുക്ക് വിജയം ഉറപ്പാണെന്നും വിജയ് പറഞ്ഞു.

ഗായകന്‍ വേല്‍മുരുകന്‍ വിജയുടെ കാല്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയ് വേഗത്തില്‍ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ആറുപടൈ മുരുകന്റെ ചിത്രം അദ്ദേഹം വിജയ്ക്ക് സമ്മാനിച്ചു. ഗാനം ആലപിച്ച വേളയില്‍ വിജയ് നൃത്തം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിജയുടെ ഡാന്‍സ് അണികളെ ആവേശം കൊള്ളിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

'എംജിആര്‍ നേരിട്ട അതേ ചോദ്യം തന്നോടും'

കാമരാജ്, അണ്ണാദുരൈ, എംജിആര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ ഭരിച്ച സ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്നത് ആരാണെന്ന് നോക്കൂ. ഇവരില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കാന്‍ ടിവികെക്ക് മാത്രമേ സാധിക്കൂ എന്നും വിജയ് പറഞ്ഞു. തമിഴ് രാഷ്ട്രീയത്തിലേക്ക് ആര് പുതിയതായി വന്നാലും നിങ്ങള്‍ക്ക് രാഷ്ട്രീയ പരിചയമുണ്ടോ എന്ന് ഡിഎംകെ ചോദിക്കും. ഈ ചോദ്യം എംജിആറും കാമരാജും നേരിട്ടിട്ടുണ്ട് എന്ന് വിജയ് പറഞ്ഞു.

ടിവികെ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. ഡിഎംകെ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുവരില്ല എന്ന് ഉറപ്പായികഴിഞ്ഞു. ബിജെപിയും അണ്ണാഡിഎംകെയും സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നേരിടുക. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മല്‍സരത്തിനാണ് തമിഴകം ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

വിജയിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടി ഡിഎംകെയുമായി സഖ്യ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും അന്തിമ ധാരണയായിട്ടില്ല. ഡിഎംഡികെ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ടിവികെ വോട്ടുകള്‍ പിടിക്കുമെന്ന ആശങ്ക ഡിഎംകെക്കുണ്ട്. എന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ല എന്നാണ് അവരുടെ വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+