വിജയ് സര്‍പ്രൈസ്; എംഎല്‍എമാര്‍ക്ക് പുതിയ കാറും ഒരു ലക്ഷം രൂപയും, പ്രസവ അവധി ഒരു വര്‍ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ അനുവദിച്ചു. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനും കാറിന്റെ അറ്റക്കുറ്റ പണിക്കും പ്രതിമാസം 75000 രൂപ നല്‍കും. 25000 രൂപ എംഎല്‍എ ഓഫീസില്‍ സഹായിയെ നിയമിക്കാനും അനുവദിക്കും. അതായത്, പുതിയ കാറും ഒരു ലക്ഷം രൂപയുമാണ് ഓരോ എംഎല്‍എക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സ്വര്‍ണം വീണു; സ്വര്‍ണവില ഇന്ന് താഴേക്ക്, അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിന് ശേഷം
സ്വര്‍ണം വീണു; സ്വര്‍ണവില ഇന്ന് താഴേക്ക്, അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിന് ശേഷം

വിസികെ എംഎല്‍എ ജ്യോതിമണി വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജയ് നടപടി എടുത്തത്. തമിഴ്‌നാട്ടില്‍ എംഎല്‍എമാര്‍ക്ക് വാഹനം അനുവദിക്കുന്നില്ല. നിയമസഭാ സമ്മേളനത്തില്‍ എത്തുന്നതിന് ട്രെയിന്‍ മാര്‍ഗമാണ് പലരും ആശ്രയിക്കുന്നത്. മണ്ഡലത്തിലെ പരിപാടികളില്‍ കൃത്യസമയത്തിന് എത്താനും സാധിക്കുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ ആവശ്യം തള്ളിയ കാര്യം ഡിഎംകെ എംഎല്‍എയും പറഞ്ഞു.

vijay announces car for tamil nadu mlas

പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെല്ലാം സര്‍ക്കാര്‍ വാഹനം അനുവദിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് മാത്രം ഇല്ല എന്നും നിയമസഭാ അംഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതുകേട്ട വിജയ് മുതിര്‍ന്ന ടിവികെ നേതാവും മന്ത്രിയുമായ എന്‍ ആനന്ദുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് എല്ലാവര്‍ക്കും കാറും പ്രതിമാസം ഒരു ലക്ഷം രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇറാന്‍ അബദ്ധം കാണിച്ചോ? മുട്ടന്‍ പണി കൊടുത്ത് യുഎഇ, ഇനി ഒരു ഇടപാടും നടക്കില്ല, വ്യാപാരം നിര്‍ത്തി
ഇറാന്‍ അബദ്ധം കാണിച്ചോ? മുട്ടന്‍ പണി കൊടുത്ത് യുഎഇ, ഇനി ഒരു ഇടപാടും നടക്കില്ല, വ്യാപാരം നിര്‍ത്തി

പ്രവസ അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചു

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് മൂന്നാം പ്രസവത്തിന് ഒരു വര്‍ഷം അവധി നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ആദ്യ രണ്ട് പ്രസവത്തിന് നിലവില്‍ ഒരു വര്‍ഷം അവധി നല്‍കുന്നുണ്ട്. മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ചയാണ് അവധി. ഇക്കാര്യത്തിലുള്ള പ്രയാസം മനസിലാക്കിയാണ് വിജയ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ടിവികെ എംഎല്‍എ ആര്‍ പല്ലവി അടുത്തിടെയാണ് പ്രസവിച്ചത്. അവര്‍ കുഞ്ഞുമായി നിയമസഭയില്‍ എത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം

ആവിന്‍ പാല്‍ ഏറ്റെടുക്കുന്നതിന് നല്‍കി വരുന്ന തുക വിജയ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ ലിറ്ററിന് 38 രൂപയാണ് നല്‍കുന്നത്. ഇനി മുതല്‍ 41 രൂപയായിരിക്കും. ക്ഷീര കര്‍ഷകരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സഹകരണ സംഘങ്ങള്‍ വഴിയാണ് സര്‍ക്കാര്‍ പാല്‍ ശേഖരിക്കുന്നതും വിപണിയില്‍ എത്തിക്കുന്നതും. 3.16 ലക്ഷം കര്‍ഷകര്‍ക്ക് ഇത് നേട്ടമാകുമെന്ന് വിജയ് പറഞ്ഞു.

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും. ചെന്നൈയില്‍ അദ്ദേഹം മുഖ്യമന്ത്രി വിജയുമായി ചര്‍ച്ച നടത്തിയേക്കും. വ്യാഴാഴ്ച കാവാലത്ത് 31ാം ദക്ഷിണ സോണല്‍ കൗണ്‍സില്‍ യോഗം നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ ഇന്ന് വൈകീട്ട് ചെന്നൈയില്‍ എത്തുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും. ചീഫ് സെക്രട്ടറിമാര്‍, ആഭ്യന്തര സെക്രട്ടറിമാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+