Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ശരിക്കും പെട്ടു? കോണ്‍ഗ്രസ് എംഎല്‍എമാര്‍ 'മിസ്സിങ്', എനിക്ക് അറിയില്ലെന്ന് ശിവകുമാര്‍

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ടിവികെ അധ്യക്ഷന്‍ വിജയ് നേരിടുന്നത് തുടരവെ തുടര്‍ച്ചയായ പ്രതിസന്ധികള്‍. 118 എന്ന കേവല ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന് രേഖാമൂലം അറിയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കൂ എന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറയുന്നത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന് മിക്ക രാഷ്ട്രീയ നേതാക്കളും കുറ്റപ്പെടുത്തി.

കൊച്ചി എയര്‍പോര്‍ട്ടിലേക്കാണോ? ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ജനശതാബ്ദിക്ക് പുതിയ സ്റ്റോപ്പ്
കൊച്ചി എയര്‍പോര്‍ട്ടിലേക്കാണോ? ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ജനശതാബ്ദിക്ക് പുതിയ സ്റ്റോപ്പ്

വിജയ്‌ക്കൊപ്പമില്ലെന്ന് രണ്ട് സീറ്റുള്ള മുസ്ലിം ലീഗ് നിലപാട് എടുത്തു. ഡിഎംകെക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നാണ് അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പ്രതികരിച്ചത്. ഇതോടെ വിസികെയുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ വിജയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കു. അതിനിടെ, തങ്ങളുടെ എംഎല്‍എയുടെ പിന്തുണയുണ്ട് എന്ന് ടിവികെ വ്യാജ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് എന്ന് ടിടിവി ദിനകരന്‍ ആരോപിച്ചു. ഇക്കാര്യം തെളിഞ്ഞാല്‍ അയോഗ്യതയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം.

vijay dk shivakumar

അതിനിടെയാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എവിടെ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്. 108 സീറ്റ് നേടിയ ടിവികെക്ക് ഇവര്‍ പിന്തുണ അറിയിച്ചിരുന്നു. ഡിഎംകെയുമായുള്ള സഖ്യം വിടുകയും ചെയ്തു. ഇതോടെ ഇന്ത്യ സഖ്യം തകര്‍ന്നിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനാണ് ഡിഎംകെയുടെ നീക്കം.

സ്വര്‍ണവില പതിയെ താഴുന്നു; 14 കാരറ്റ് ആഭരണം വാങ്ങിയാല്‍ 40,000 രൂപ ലാഭിക്കാം, പവന്‍ വില
സ്വര്‍ണവില പതിയെ താഴുന്നു; 14 കാരറ്റ് ആഭരണം വാങ്ങിയാല്‍ 40,000 രൂപ ലാഭിക്കാം, പവന്‍ വില

വിജയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതോടെ വിജയിയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 113 ആയിട്ടുണ്ട്. വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചതിനാല്‍ 112 അംഗങ്ങളുടെ പിന്തുണയാണ് ലഭിക്കുക. ഇനിയും ആറ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇടതുപാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെ 116 പേരായിട്ടുണ്ട്. ഇനി രണ്ട് അംഗങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കവെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അപ്രത്യക്ഷമായി എന്ന വാര്‍ത്തകള്‍.

കോണ്‍ഗ്രസ് എംഎല്‍എമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് അംഗങ്ങളെ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് ഒരു വാര്‍ത്ത. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനാണത്രെ ഇത്. എന്നാല്‍ ചില എംഎല്‍എമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ഇവര്‍ ബെംഗളൂരുവിലെത്തി എന്നാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചത് മറ്റൊന്നാണ്.

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എവിടെ എന്ന് തനിക്ക് അറിയില്ല എന്ന് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിലര്‍ പറയുന്നു അവര്‍ ബെംഗളൂരുവിലെത്തി എന്ന്, മറ്റു ചിലര്‍ പറയുന്നു ഹൈദരാബാദിലെത്തി എന്ന്. അവര്‍ എവിടെ എന്ന് എനിക്ക് അറിയില്ല. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ആരും വന്നിട്ടില്ല. റിസോര്‍ട്ട് അറ്റക്കുറ്റ പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.

പാര്‍ട്ടി ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ പ്രചാരണത്തിനും പ്രകടന പത്രിക പുറത്തിറക്കാനും പോയിരുന്നു. മറ്റു കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല. തമിഴ്‌നാട് എംഎല്‍എമാര്‍ തന്റെ നിയന്ത്രണത്തില്‍ അല്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+