Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവില്‍ ഇറങ്ങി നടന്‍ വിജയ്; 3 മാസം തമിഴ്‌നാട് ചുറ്റും, താരങ്ങള്‍ അടക്കം പ്രമുഖര്‍ ടിവികെയിലേക്ക്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ വിജയ് മൂന്ന് മാസം നീളുന്ന യാത്ര തുടങ്ങുന്നു. ഈ മാസം 13 മുതല്‍ തുടങ്ങുന്ന യാത്ര ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും യാത്രയുടെ ഭാഗമായി വിജയ് സന്ദര്‍ശിക്കും. ജനങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടികള്‍ക്ക് പുറമെ യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പരിപാടികളും സംഘടിപ്പിക്കും.

പല പ്രമുഖരെയും ടിവികെ പാര്‍ട്ടിയമായി അടുപ്പിക്കാന്‍ വിജയും സംഘവും പദ്ധതി തയ്യാറാക്കുന്നുണ്ട്. ജനകീയ മുഖങ്ങള്‍ ഇല്ലാത്തതാണ് ടിവികെ നേരിടുന്ന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാന്‍ യാത്രയ്ക്കിടെ അവസരം ഒരുക്കും. ഓരോ പ്രദേശത്തെയും പ്രധാന നേതാക്കളെ പാര്‍ട്ടി നേതൃത്വം കാണും. വിജയ് നേരിട്ട് കാണേണ്ടവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം.

actor vijay tvk party tamil nadu tour schedule-

മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ വിജയുടെ പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൂടാതെ സിനിമാ രംഗത്തു നിന്നുള്ള ചിലരും ടിവികെയില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടി തൃഷ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇരുവരുടെയും സൗഹൃദം പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

സെപ്തംബര്‍ 13 മുതല്‍ ഡിസംബര്‍ 20 വരെയാണ് വിജയുടെ യാത്ര. തൃച്ചിയില്‍ നിന്ന് തുടങ്ങി മധുരയില്‍ അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളിലുമാണ് പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. പലയിടത്തും പോലീസിന്റെ അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുകയാണ് ടിവികെ.

പ്രമുഖര്‍ ടിവികെയില്‍ ചേര്‍ന്നേക്കും

ടിവികെ നേതാവ് ആനന്ദിനെതിരെ എടുത്ത കേസ് പിന്‍വലിക്കണം എന്ന് വിജയ് ആവശ്യപ്പെട്ടു. നേതാക്കളെ കേസില്‍ കുടുക്കി ടിവികെയുടെ പ്രവര്‍ത്തനം തടയാമെന്നാണ് ഡിഎംകെ സര്‍ക്കാരിന്റെ ആലോചന എന്നും വിജയ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ജനപ്രതീ വര്‍ധിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചു.

ഒക്ടോബര്‍ 25ന് തെക്കന്‍ ചെന്നൈയിലും ചെങ്കല്‍പ്പേട്ടിലും വിജയ് വോട്ടര്‍മാരുമായി സംവദിക്കും. കൃഷ്ണഗിരി, കോയമ്പത്തൂര്‍, ധര്‍മപുരി, തിരുപട്ടൂര്‍, തുരുവണ്ണാമലൈ, കള്ളക്കുറിച്ചി, വില്ലുപുരം എന്നിവിടങ്ങളിലെ പരിപാടികളിലും വിജയ് നേരിട്ട് പങ്കെടുക്കും. കൂടാതെ തെങ്കാശി, വിരുദുനഗര്‍, കടലൂര്‍, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലും വിജയുടെ പരിപാടി നടക്കും.

അണ്ണാഡിഎംകെയിലെ പല നേതാക്കളും ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമിയുമായി ഉടക്കി നില്‍ക്കുകയാണ്. ഇവരില്‍ ചിലര്‍ വിജയുടെ ടിവികെയുമായി അടുത്തേക്കും. കൂടാതെ വിജയകാന്തിന്റെ പാര്‍ട്ടിയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ എന്നിവരും വിജയ്ക്ക് കൈ കൊടുക്കാനുള്ള സാധ്യതയുണ്ട്. ഡിസംബറില്‍ സംസ്ഥാന പര്യടനം അവസാനിക്കുന്ന വേളയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+