കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളയദളപതിയെ കാണാന്‍ വന്‍ ജനക്കൂട്ടം.. മാസ് സെല്‍ഫിയുമായി വിജയ്, ഒപ്പം നെയ്‌വേലിക്ക് നന്ദി!!

Google Oneindia Malayalam News

Recommended Video

cmsvideo
Viajy's Selfie With His Fans From Neyveli goes Viral | Oneindia Malayalam

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ഇടിയാതെ ഇളയദളപതി വിജയുടെ താരപരിവേഷം. പുതിയ ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നുള്ള മാസ് സെല്‍ഫി പുറത്തുവിട്ടിരിക്കുകയാണ് വിജയ്. വമ്പന്‍ ജനക്കൂട്ടത്തെ ചിത്രത്തില്‍ കാണാം. നെയ്‌വേലിയിലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. സെല്‍ഫി എടുത്തത് ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ആരാധകര്‍ താരത്തിനായി ആര്‍പ്പുവിളിക്കുന്നതും ചിത്രത്തില്‍ കാണാം.

1

കഴിഞ്ഞ ദിവസം വിജയുടെ സെറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ് ആരാധകര്‍ സെറ്റിലേക്ക് ഓടിയെത്തുകയും ചെയ്തിരുന്നു. ആരാധകര്‍ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുകയാണ്. നെയ്‌വേലിക്ക് നന്ദി അറിയിച്ചാണ് വിജയ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു വാനിന്റെ മുകളില്‍ കയറിയിരുന്ന് വിജയ് സെല്‍ഫി എടുത്തിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഇതിനിടെ വിജയിക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ അയച്ചു. അതേസമയം ഹാജരാകാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട് വിജയ്. അദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ക്ക് വ്യക്തത ആവശ്യപ്പെട്ടാണ് നീക്കം. നേരത്തെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ നിന്നാണ് ഐടി വിഭാഗം വിജയിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അനധികൃതമായി പണമൊന്നും കണ്ടെത്തിയിരുന്നില്ല.

അതേസമയം വിജയിനെ പിന്തുണച്ച് ഡിഎംകെ നേതാവ് ദയാനിധി മാരന്‍ രംഗത്തെത്തി. വിജയിക്കെതിരെ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നതെന്ന് ദയാനിധി മാരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നത്. ഇതോടെ സിനിമയുടെ ഷെഡ്യൂള്‍ റദ്ദാക്കേണ്ടി വന്നു. നിര്‍മാതാവിന് വലിയ നഷ്ടം ഇതിലൂടെ ഉണ്ടാവുമെന്നും മാരന്‍ പറഞ്ഞു.

 വിജയ്നെ പൂട്ടാൻ നീക്കം! വീണ്ടും ചോദ്യം ചെയ്യും, മൂന്ന് ദിവസത്തെ സമയം, ആദായ നികുതി വകുപ്പ് നോട്ടീസ്! വിജയ്നെ പൂട്ടാൻ നീക്കം! വീണ്ടും ചോദ്യം ചെയ്യും, മൂന്ന് ദിവസത്തെ സമയം, ആദായ നികുതി വകുപ്പ് നോട്ടീസ്!

English summary
vijay thanked to neyveli with mass selfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X