വിജയ് ദാവോസിലേക്ക്; ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ വായടപ്പിക്കല്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസിലേക്ക്. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനാണ് യാത്ര. ലോകത്തെ പ്രധാന വ്യവസായികള്‍ സംഗമിക്കുന്ന ദാവോസിലെ ഉച്ചകോടിയില്‍ വിജയ് പങ്കെടുക്കുന്നതു വഴി തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഡിഎംകെ ഭരണകാലത്ത് വ്യവസായ മന്ത്രിമാരായ തങ്കം തെന്നരസ്, ടിആര്‍ബി രാജ എന്നിവരെല്ലാം ദാവോസിലെ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു എങ്കിലും ഇതുവരെ ഒരു തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുത്തിട്ടില്ല. വിജയ് ദാവോസിലെത്തുന്നത് തമിഴ്‌നാടിനെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കുമെന്നാണ് ടിവികെ നേതൃത്വത്തിന്റെ പ്രതീക്ഷ. വ്യവസായ മന്ത്രി ഉള്‍പ്പെടെ വിജയിയെ അനുഗമിച്ചേക്കും.

ആഗോള ധനികള്‍ സംഗമിക്കുന്ന ദാവോസിലെ ഉച്ചകോടിയില്‍ വിജയ് പങ്കെടുത്താല്‍ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ടിവികെയുടെ പ്രതീക്ഷ. നേരത്തെ വിജയ് ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിരവധി വിദേശ കമ്പനികളുമായി ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജയ്ക്ക് നിക്ഷേപം കൊണ്ടുവരാന്‍ സാധിച്ചില്ല എന്നാണ് ഡിഎംകെയുടെ വിമര്‍ശനം.
വിജയുടെ ദാവോസ് സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ടിവികെ വക്താവ് എം സത്യകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മറ്റൊരു നേതാക്കള്‍ക്കും ലഭിക്കാത്ത സ്വീകരണം വിജയ്ക്ക് ദാവോസില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര പ്രദേശിലേക്ക് വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ചന്ദ്രബാബു നായിഡുവിന് സാധിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിജയിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയ്ക്ക് അനുകൂലമായ തീരുമാനം എടുക്കുന്നു
ആന്ധ്രപ്രദേശിന് കേന്ദ്ര സര്‍ക്കാരിന്റെ കൂടെ സഹായം ലഭിക്കുന്നുണ്ടെന്നും തമിഴ്‌നാടിന് അത് കിട്ടുന്നില്ലെന്നും ടിവികെ പറയുന്നു. ആന്ധ്രയില്‍ ബിജെപി കൂടി ഉള്‍പ്പെടുന്ന എന്‍ഡിഎ സര്‍ക്കാരാണ് ഭരണത്തില്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ലഭിക്കാന്‍ ഇത് ആന്ധ്രയ്ക്ക് സഹായകമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയ്ക്ക് വേണ്ട സഹായങ്ങളും ചെയ്യുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരോ വിദേശകാര്യ മന്ത്രാലയമോ തമിഴ്‌നാടിന് വിദേശ നിക്ഷേപം ലഭിക്കുന്നതിന് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെന്ന് സത്യകുമാര്‍ ആരോപിച്ചു. ബിജെപിയെ ആദര്‍ശ ശത്രുവായിട്ടാണ് ടിവികെ കാണുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി തങ്ങള്‍ക്ക് അകല്‍ച്ചയില്ല. കേന്ദ്രം ആന്ധ്രയ്ക്ക് വേണ്ടിയാണ് ശ്രമം നടത്തുന്നത്. എന്നിട്ടും വിജയ് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചുവെന്നും സത്യകുമാര്‍ വിശദീകരിച്ചു.


Click it and Unblock the Notifications
