Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്-തൃഷ ബന്ധം; തുറന്നടിച്ച് നടി സഞ്ജന, ' വിജയിയുടെ ഭരണം പോരെങ്കില്‍ അത് പറയൂ'

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടിയും ബിഗ് ബോസ് താരവുമായ സഞ്ജന ഗല്‍റാനി. തൃഷയ്ക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം, തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് സഞ്ജന പറഞ്ഞു.

തൃഷയെ പിന്തുണയ്ക്കുന്നതായും സഞ്ജന വ്യക്തമാക്കി. തൃഷയെ വിമര്‍ശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തില്‍ ലക്ഷ്യമിടരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Vijay Trisha Relationship

'ധൈര്യമുണ്ടെങ്കില്‍ ദളപതി വിജയിയെക്കുറിച്ച് പ്രൊഫഷണലായി സംസാരിക്കൂ. അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് സംസാരിക്കൂ. എന്തിനാണ് ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കുന്നത്? ഇത് വളരെ സങ്കടകരമാണ്. ഈ സാഹചര്യം എത്തിനില്‍ക്കുന്ന അവസ്ഥയെ നാം അപലപിക്കേണ്ടതുണ്ട്. ഒരു പുരുഷനായാലും സ്ത്രീയായാലും, വിജയിക്കെതിരെ പ്രൊഫഷണലായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്,' സഞ്ജന പറഞ്ഞു.

'ഏത് പദവിയിലുള്ള സ്ത്രീയെയും ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. തുല്യമായ ബഹുമാനം അര്‍ഹിക്കുന്ന ഒരു നടിയാണ് തൃഷ. മാത്രമല്ല, അവരുടെ ബന്ധം എന്തുതന്നെയായാലും അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. സുഹൃത്തുക്കളോ, ഭാര്യാഭര്‍ത്താക്കന്മാരോ, കാമുകീകാമുകന്മാരോ എന്തുതന്നെയായാലും അവരുടെ തീരുമാനത്തിന്റെ പേരില്‍ എന്തിനാണ് അവരെ വിലയിരുത്തുന്നത്?

ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ വിജയിയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കൂ. പോരായ്മകളെക്കുറിച്ച് സംസാരിക്കൂ. നിങ്ങള്‍ക്ക് പോരായ്മകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കരുതി ഒരു സ്ത്രീയെ ലക്ഷ്യമിടുന്നത് ശരിയല്ല,' സഞ്ജന കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യദിന ചടങ്ങില്‍ തൃഷ പങ്കെടുത്തതിനെച്ചൊല്ലി ഡിഎംകെയുടെ മുഖപത്രം വിജയിയേയും തൃഷയെയും പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

ഔചിത്യമില്ലാത്തതും ലജ്ജാകരവുമായ ഒരു കാഴ്ചയെന്നാണ് 'മുരശൊലി'യിലെ മുഖപ്രസംഗം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 'സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി വിജയിയുടെ അന്തസ്സ് കാറ്റില്‍ പറന്നുപോയി. യാതൊരു നാണവുമില്ലാതെയും മടിയുമില്ലാതെയും അദ്ദേഹം ഒരു നടിയെ മുന്‍നിരയില്‍ ഇരുത്തുകയും അവരുമായി പരസ്പരം ആവര്‍ത്തിച്ച് അഭിവാദ്യം കൈമാറുകയും ചെയ്തു.

അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് പോലും ഉള്‍ക്കൊള്ളാനാവാത്ത കാഴ്ചയായിരുന്നു അത്,' മുഖപ്രസംഗം കുറ്റപ്പെടുത്തി. വളരെ കാലമായി വിജയ്-തൃഷ ബന്ധം പാപ്പരാസികള്‍ ആഘോഷിക്കുന്ന ഒന്നാണ്. വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍-സ്‌ക്രീന്‍ ജോഡികളിലൊന്നാണ് ഇരുവരും.

'ഗില്ലി' (2004), 'തിരുപ്പാച്ചി' (2005), 'ആദി' (2006), 'കുരുവി' (2008) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ അവരുടെ മികച്ച കെമിസ്ട്രി ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നു. 'കുരുവി'യുടെ റിലീസിനുശേഷം, 2008-ഓടെയാണ് അവരുടെ മികച്ച ഓണ്‍-സ്‌ക്രീന്‍ ബന്ധം കാരണം ഓഫ്-സ്‌ക്രീനിലും അവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുവന്നത്.

എന്നാല്‍, 'കുരുവി'ക്ക് ശേഷം വിജയും തൃഷയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പെട്ടെന്ന് നിര്‍ത്തി. 'ഗില്ലി'യുടെ സമയത്തുണ്ടായിരുന്ന അടുപ്പം അതിലും ആഴത്തിലുള്ള ഒന്നായി മാറിയെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് ഇത് ആക്കം കൂട്ടി. 'കുരുവി'ക്ക് ശേഷം തൃഷയുമായുള്ള ബന്ധം ഒഴിവാക്കാന്‍ വിജയിയുടെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.

എങ്കിലും, തങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ലെന്നും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+