Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ കല്യാണത്തെക്കുറിച്ച് തൃഷ ഒരിക്കല്‍ പറഞ്ഞത്; അന്ന് പരിഹാസം: ഇന്ന് ട്രോളി സോഷ്യല്‍ മീഡിയ

തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്‌യുടെ വിവാഹമോചന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് വിവാഹമോചന വാര്‍ത്ത പ്രചരിച്ചത്. വിജയ്‌ക്കെതിരേ കടുത്ത ആരോപണള്‍ ഉയര്‍ത്തിയാണ് ഭാര്യ സംഗീത ചെങ്കല്‍പെട്ട് കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

സംഗീതയാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും തമിഴ്‌നാട്ടില്‍ നാലാളു കൂടുന്നിടത്തൊക്കെ ചര്‍ച്ചയാകുന്നത് വിജയ്‌യുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങളാണ്. പ്രത്യേകിച്ച് ടിവികെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോഴാണ് സ്വന്തം വീട്ടിലെ തര്‍ക്കങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്.

vijay trisha relationship

തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായുള്ള വിജയ്‌യുടെ വിവാഹേതര ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമായി സംഗീത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ ഹര്‍ജിയില്‍ നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആരാധകരുടെയും സിനിമാ ലോകത്തിന്റെയും സംശയമുന നീളുന്നത് തൃഷയിലേക്കാണ്. ഇതിനകം കുടുംബം കലക്കി എന്ന പേരും ആരാധകര്‍ തൃഷയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. വിജയ്‌യുടെ വിവാഹമോചനത്തിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് തൃഷ നേരിടുന്നത്.

'ഗില്ലി', 'ലിയോ', 'ദി ഗോട്ട്' തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച വിജയും തൃഷയും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് ചര്‍ച്ചയായിട്ട് ഏറെനാളായി. ഈ സാഹചര്യത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് തൃഷ മുന്‍പ് നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. തന്റെ വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ മെനയുന്നവര്‍ക്ക് എതിരേയായിരുന്നു തൃഷയുടെ പരിഹാസരൂപേണയുള്ള പ്രതികരണം.

2025 ഒക്ടോബറില്‍ ചണ്ഡിഗഡില്‍ നിന്നുള്ള ഒരു ബിസിനസുകാരനുമായി തൃഷയുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ ജീവിതം മറ്റുള്ളവര്‍ തീരുമാനിക്കുന്നത് കാണാന്‍ തനിക്ക് കൗതുകമുണ്ടെന്നും അവര്‍ തന്റെ ഹണിമൂണ്‍ വരെ ആസൂത്രണം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നുമാണ് താരം പരിഹാസത്തോടെ പ്രതികരിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം അന്ന് മറുപടി നല്‍കിയത്. നിലവിലെ പുതിയ അഭ്യൂഹങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് തൃഷയുടെ അന്നത്തെ പ്രതികരണം വലിയ ട്രോളായി മാറുന്നത്.

സംഗീത നല്‍കിയ ഹര്‍ജിയില്‍ 2021 മുതല്‍ വിജയ് വിവാഹേതര ബന്ധത്തിലാണെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നുമാണ് ആരോപിക്കുന്നത്. വലിയ അവഗണനയാണ് താന്‍ നേരിടുന്നതെന്നും ഹര്‍ജിയിലുണ്ട്. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ബന്ധം തുടര്‍ന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനവും ജീവനാംശവും സംഗീത ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വിജയ്‌യോ സംഗീതയോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+