Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് കോണ്‍ഗ്രസിനൊപ്പം? രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലേക്ക്, വന്‍ മാറ്റത്തിന് തമിഴകം

ചെന്നൈ: നടന്‍ വിജയ് ഒറ്റയ്ക്ക് മല്‍സരിക്കുമോ അതോ സഖ്യമുണ്ടാക്കുമോ? ഈ ചോദ്യം കുറച്ച് നാളുകളായി തമിഴ് രാഷ്ട്രീയ ഇടനാഴികളില്‍ സജീവമാണ്. വിജയ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എഐഎഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി പ്രതീക്ഷ പങ്കുവയ്ക്കുന്നത്. അതേസമയം, എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപിയുമായും ഡിഎംകെയുമായും ഒരിക്കലും സഖ്യത്തിനില്ല എന്നാണ് വിജയുടെ നിലപാട്. ഇതോടെയാണ് മറ്റു സാധ്യതകള്‍ ആരായുന്നത്. കോണ്‍ഗ്രസുമായി വിജയുടെ തമിഴ് വെട്രി കഴകം (ടിവികെ) സഖ്യമുണ്ടാക്കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ വിജയ് തീരുമാനിച്ചുവത്രെ. അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുമെന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത.

vijay tvk congress alliance-

ഒരു കാലത്ത് തമിഴ്‌നാട്ടില്‍ ശക്തമായ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഡിഎംകെയും അണ്ണാഡിഎംകെയും കളം നിറഞ്ഞതോടെ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി കോണ്‍ഗ്രസ് ചെറുപാര്‍ട്ടിയാണ്. നിലവില്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിലാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളും ഈ സഖ്യത്തിലുണ്ട്.

ഡിഎംകെയുടെ വല്യേട്ടന്‍ മനോഭാവത്തില്‍ കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട് എന്നാണ് വിവരം. ഇതേ തുടര്‍ന്ന് മറ്റൊരു മുന്നണി സാധ്യതകള്‍ ആരായണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പാര്‍ട്ടിയുമായും സഖ്യം ചേരാതെ ടിവികെ നിലകൊള്ളുന്നത്. ടിവികെയുമായി സഖ്യമുണ്ടാക്കിയാല്‍ കേരളത്തിലും നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

കേരളത്തില്‍ നേട്ടമാകുമോ?

കേരളത്തിലെ സിപിഎം നേതൃത്വവുമായി വലിയ അടുപ്പമാണ് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ പുലര്‍ത്തുന്നത്. കേരളത്തിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസുമായി സ്റ്റാലിന്‍ കാര്യമായ ബന്ധം പുലര്‍ത്തുന്നില്ല. ടിവികെയുമായി സഖ്യമുണ്ടാക്കിയാല്‍ കേരളത്തിലെ വിജയ് ആരാധകരെ കൂടെ നിര്‍ത്താന്‍ സാധിക്കുമോ എന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് വിജയ് സമയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വേളയില്‍ സഖ്യത്തിന് സാധ്യത തെളിയുമെന്നാണ് പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസ്, ടിവികെ നേതാക്കള്‍ പരസ്യമായി ഇക്കാര്യം സമ്മതിച്ചിട്ടില്ല. സഖ്യം നിലവില്‍ വരികയാണെങ്കില്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ത്രികോണ മല്‍സരമായിരിക്കും.

'കാമരാജ്' പ്രസംഗത്തില്‍ പരസ്യ ഉടക്ക്

ഡിഎംകെ രാജ്യസഭാ അംഗം തിരുച്ചി ശിവ അടുത്തിടെ മുന്‍ മുഖ്യമന്ത്രി കാമരാജിനെതിരെ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗയ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. ജനാധിപത്യം സംരക്ഷിക്കാന്‍ മരിക്കുന്നതിന് മുമ്പ് കാമരാജ് കരുണാനിധിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് തിരുച്ചി ശിവ പറഞ്ഞത്. തെളിവില്ലാതെ ഇത്തരം കാര്യങ്ങള്‍ പറയരുത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു.

ഇരുകക്ഷികളും അകലുന്നതിന്റെ സൂചനയായിട്ടാണ് ഈ സംഭവത്തെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ സഖ്യം രൂപപ്പെട്ടാല്‍ ഡിഎംകെ, അണ്ണാഡിഎംകെ എന്നീ കക്ഷികള്‍ക്ക് പുറമെ മൂന്നാം കക്ഷിയായി ടിവികെ-കോണ്‍ഗ്രസ് സഖ്യം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകും. അതേസമയമം, ഡിഎംകെയുമായി അകലുന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന അഭിപ്രായവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+