വിജയ് പുതിയ സഖ്യത്തിന്? പ്രേമലത പറഞ്ഞത് ഇങ്ങനെ, ഡിഎംകെയ്ക്കും ബിജെപിക്കും തലവേദന
ചെന്നൈ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാടിന്റെ ഭരണം പിടിക്കുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നുമാണ് ടിവികെ നേതാക്കളുടെ പ്രചാരണം. ഒറ്റയ്ക്ക് മല്‍സരിച്ച് ഭരണം പിടിക്കാന്‍ നടന് വിജയ്ക്ക് പറ്റുമോ എന്ന സംശയം ബാക്കി നില്‍ക്കെയാണിത്. ഡിഎംകെ സഖ്യം, അണ്ണാഡിഎംകെ സഖ്യം എന്നിവരാണ് തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ കൂട്ടായ്മകള്‍. ദേശീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അവിടെ ചെറുപാര്‍ട്ടികളാണ്.
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളെല്ലാം ഡിഎംകെ സഖ്യത്തിലാണ്. ബിജെപി അണ്ണാഡിഎംകെ സഖ്യത്തിലും. അതിനിടയിലാണ് മൂന്നാമതൊരു ശക്തിയായി വളരാന്‍ വിജയുടെ ടിവികെ ശ്രമിക്കുന്നത്. ഡിഎംകെക്കും ബിജെപിക്കുമെതിരെ നിരന്തരം സംസാരിച്ചാണ് വിജയ് വരുന്നത്. മൂന്നാമതൊരു മുന്നണി വിജയിയുടെ നേതൃത്വത്തില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡിഎംഡികെ നേതാവ് പ്രേമലതയുടെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്.

സഖ്യം രൂപീകരിക്കാന്‍ വിജയ് സമീപിച്ചാല്‍ ആലോചിക്കുമെന്നാണ് പ്രേമലത വിജയകാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. 20 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയാണ് ഡിഎംഡികെ. സഖ്യം വേണമോ എന്ന് വിജയ് ആണ് തീരുമാനിക്കേണ്ടത്. സഖ്യം വന്നാല്‍ ഗുണം ചെയ്യുമെന്നും അവര്‍ പ്രതികരിച്ചു.
തമിഴ്നാട്ടില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഡിഎംഡികെയുടെ വോട്ട് വിഹിതം കഴിഞ്ഞ കാലങ്ങളില്‍ കുറഞ്ഞതു സംബന്ധിച്ച ചോദ്യത്തിന്, 234 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയും നാല് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ താരതമ്യം ചെയ്യരുത് എന്നായിരുന്നു പ്രേമലതയുടെ മറുപടി. വരുന്ന നാല് ദിവസം എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി യോഗങ്ങള്‍ നടക്കുമെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റയ്ക്ക് തിളങ്ങിയ വിജയകാന്തും പാര്‍ട്ടിയും
നടന് വിജയകാന്ത് 2005ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). സിനിമാ താരങ്ങള്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ഏറ്റവും ഒടുവില്‍ വിജയം കണ്ട മുന്നേറ്റമായിരുന്നു വിജയകാന്തിന്റേത്. പിന്നീട് കമല്ഹാസന് രൂപീകരിച്ച മക്കള്‍ നീതി മയ്യത്തിന് രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. 2011 മുതല്‍ അഞ്ച് വര്‍ഷം തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായിരുന്നു ഡിഎംഡികെ. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ പഴയ പ്രതാപം നഷ്ടമായി.
കഴിഞ്ഞാഴ്ച രാജ്യസഭാ സീറ്റ് അണ്ണാഡിഎംകെ ഏറ്റെടുത്തതില്‍ ഡിഎംഡികെയില്‍ അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ജനുവരിയില്‍ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പ്രധാന പാര്‍ട്ടികള്‍ക്കെതിരെ സംസാരിക്കുന്ന വിജയുടെ ടിവികെ, വിജയകാന്തിന്റെ പാര്‍ട്ടിക്ക് കൈ കൊടുത്താല്‍ തമിഴ്നാട്ടില്‍ മൂന്നാംമുന്നണി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നിലവില്‍ വിജയുടെ പാര്‍ട്ടി ഒരു കക്ഷിയുമായും സഖ്യത്തിന് ശ്രമിച്ചിട്ടില്ല. ബിജെപിയും അണ്ണാഡിഎംകെയും വിജയിയെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അണ്ണാഡിഎംകെയും ടിവികെയും പരസ്പരം കുറ്റപ്പെടുത്താതെ നില്ക്കുന്നതും ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. അതിനിടെയാണ് അണ്ണാഡിഎംകെ വീണ്ടും ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയത്. ഇതോടെ വിജയ് മറ്റു പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഭാര്യയുടെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications