Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര ബസ് കാത്തുനില്‍ക്കുന്നു; വിജയ് റെഡിയാകും, ഒപ്പം വരുന്നു ദളപതി ടിവി, തമിഴകം ഇളകുമോ

ചെന്നൈ: സിനിമാ രംഗത്തിന് നിന്ന് തല്‍ക്കാലം വിടപറഞ്ഞ നടന്‍ വിജയ് സമ്പൂര്‍ണമായി രാഷ്ട്രീയക്കാരനാകുന്നു. തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക യാത്ര തുടങ്ങാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വിജയുടെ നീക്കം മറ്റു പാര്‍ട്ടികള്‍ ആശങ്കയോടെയാണ് നോക്കുന്നത്. ഒ പനീല്‍ശെല്‍വം, ടിടിവി ദിനകരന്‍ തുടങ്ങിയവരെല്ലാം വിജയുമായി അടുക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

അതേസമയം, നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയുടെ നിലപാട് എന്താകുമെന്ന ആകാംഷ ബാക്കിയാണ്. ജനുവരിക്ക് ശേഷം രാഷ്ട്രീയ നിലപാട് പറയാം എന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുള്ളത്. വിജയകാന്തിന്റെ ഡിഎംഡികെ കൂടി വിജയ്‌ക്കൊപ്പം സഖ്യം ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിന്റെ ചിത്രം മാറും. അതിനിടെയാണ് വിജയ് രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്...

vijay party tvk channel

ബിജെപിയെയും ഡിഎംകെയെയും വിമര്‍ശിച്ചാണ് വിജയിയുടെ രാഷ്ട്രീയ രംഗപ്രവേശം. അണ്ണാഡിഎംകെ ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ് അവരുമായും അകലം പാലിക്കുന്നുണ്ട്. അണ്ണാഡിഎംകെ പല നേതാക്കള്‍ക്ക് കീഴിലായി പിരിഞ്ഞതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡിഎംകെക്ക് വെല്ലുവിളിയാണ് വിജയുടെ രംഗപ്രവേശം. അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടി മികച്ച വിജയം നേടിയില്ലെങ്കിലും വോട്ടുകള്‍ പിടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

സംസ്ഥാന വ്യാപര പ്രചാരണ യാത്ര

ടിവികെ കൂടുതല്‍ ജനപ്രിയമാകുക എന്ന ലക്ഷ്യത്തോടെ വിജയ് തമിഴ്‌നാട് യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ മാസം മൂന്നാം വാരത്തില്‍ യാത്ര തുടങ്ങുമെന്നാണ് വിവരം. തിരുച്ചിയിലാകും യാത്ര തുടങ്ങുക എന്നും കേള്‍ക്കുന്നു. പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങളുമായി വിജയ് സംവദിക്കും. ഇതിന് വേണ്ടി തമിഴ്‌നാട് യാത്രയ്ക്കിടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.

വിജയുടെ പാര്‍ട്ടി ആസ്ഥാനമായ പനയൂരില്‍ ആഡംബര ബസ് തയ്യാറായിട്ടുണ്ട്. സംസ്ഥാന യാത്രയ്ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാകും നടത്തുക. ആദ്യഘട്ടത്തില്‍ പത്ത് ജില്ലകളാകും തിരഞ്ഞെടുക്കകുക. തിരുച്ചിറപ്പള്ളിയിലോ തിരുനല്‍വേരിയിലോ മധുരയിലോ ആയിരിക്കും വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യത എന്നും അഭ്യൂഹമുണ്ട്.

പുതിയ ചാനല്‍ വരുന്നു

ടിവികെ പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി ജനകീയരായ നേതാക്കളില്ല എന്നതാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വേളയില്‍ മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ സാധിക്കില്ലേ എന്ന സംശവും ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചാനല്‍ തുടങ്ങാന്‍ വിജയ് ആലോചിക്കുന്നതത്രെ.

വിജയ് ടിവി എന്ന ചാനല്‍ നേരത്തെയുള്ളതിനാല്‍ പുതിയ ചാനലിന് ദളപതി ടിവി എന്ന പേരിടാനാണ് സാധ്യത എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയകാന്തിന്റെ പാര്‍ട്ടിയുടെ ചാനല്‍ വാങ്ങാനും വിജയ് ആലോചിക്കുന്നുണ്ടത്രെ. അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ചാനല്‍ സ്വന്തമാക്കി ടിവികെയുടെ പ്രചാരണത്തിന് ഉപയോഗിച്ചേക്കും. പുതിയ ചാനല്‍ തുടങ്ങിയാല്‍ ലൈസന്‍സ് ലഭിക്കാനും മറ്റും വൈകിയേക്കുമെന്ന തോന്നലാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+