കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റ് വലിച്ചുള്ള പോസ്റ്റര്‍.... വിജയ് വിവാദത്തില്‍, യുവാക്കളെ നശിപ്പിക്കുമെന്ന് പാര്‍ട്ടികള്‍!!

വിജയിക്കെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

Google Oneindia Malayalam News

ചെന്നൈ: തമിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളാണ് വിജയ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുണ്ടാകാറുമുണ്ട്. മെര്‍സല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അത് വലിയ വിവാദമായിരുന്നു. ബിജെപി ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രവും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.

1

ഈ പോസ്റ്ററിനെതിരെയാണ് ഇപ്പോള്‍ തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസും പിഎംകെയും രംഗത്തെത്തിയിരിക്കുന്നത്. നടന്‍മാര്‍ സ്‌ക്രീനില്‍ പുകവലിക്കുന്നത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പിഎംകെയുടെ ആരോപണം. അതേസമയം നിരൂപകര്‍ ഈ പോസ്റ്ററിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. സിഗരറ്റ് വലിച്ചില്ലായിരുന്നെങ്കില്‍ വിജയ് കൂടുതല്‍ സുന്ദരനായി പോസ്റ്ററില്‍ കണ്ടേനെയാണ് അന്‍പുമണി രാംദാസിന്റെ വിമര്‍ശനം. അതേസമയം പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. സര്‍ക്കാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ നടന്‍മാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറുന്നു എന്നാണ് മറ്റൊരു വിമര്‍ശനം.

സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് വിജയ് ചെയ്തതെന്നും അത് തെറ്റാണെന്നും അന്‍പുമണി രാംദാസ് പറഞ്ഞു. അതേസമയം സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് പുറത്തുവിട്ടത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്. ഇത്തവണ റിലീസിന് മുമ്പേയാണ് വിജയ് ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആക്ട് റെസ്‌പോണ്‍സിബിളി ഡുനോട്ട് പ്രമോട്ട് സ്‌മോക്കിങ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായിട്ടുണ്ട്. അതേസമയം ഇത്തരം വിവാദങ്ങളുണ്ടാവുമ്പോള്‍ വിജയ് തന്റെ നിലപാട് വിശദീകരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മിണ്ടിയിട്ടില്ല. നേരത്തെ മെര്‍സലില്‍ ഡിജിറ്റല്‍ ഇന്ത്യയെയും ജിഎസ്ടിയെയും പരിഹസിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.

എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!!എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!!

വിദേശ വനിതയെ കൊന്നത് ദിവസങ്ങളോളം തടവിൽ പാർപ്പിച്ചതിന് ശേഷമെന്ന് ഭർത്താവ്.. സിബിഐ വേണംവിദേശ വനിതയെ കൊന്നത് ദിവസങ്ങളോളം തടവിൽ പാർപ്പിച്ചതിന് ശേഷമെന്ന് ഭർത്താവ്.. സിബിഐ വേണം

English summary
Vijay Under Fire Again This Time Over Cigarette Poster for 'Sarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X