വിജയ് 630 കോടി ആസ്തിയുള്ള സമ്പന്നന്‍; 'എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ', ബുധനാഴ്ച നിര്‍ണായകം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ താരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഒക്ടോബര്‍ 14ന്. പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിജയ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് മണ്ഡലത്തിലെ വോട്ടറായ എസ് ദിനേശ് നല്‍കിയ ഹര്‍ജി. ഇത് തള്ളണം എന്ന് ആവശ്യപ്പെട്ട് വിജയ് നല്‍കിയ ഹര്‍ജിയില്‍ അടുത്ത ബുധനാഴ്ച മദ്രാസ് ഹൈക്കോടതി വിധി പറയും.

വിജയ് നല്‍കിയ ഹര്‍ജി കോടതി തള്ളിയാല്‍ അത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും. എന്നാല്‍ വിജയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ താരത്തിന് ആശ്വാസമാകും. വിജയ് ആസ്തി സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പരസ്യമാക്കിയില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും അത്തരം തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നുമാണ് ദിനേശ് ആവശ്യപ്പെടുന്നത്.

vijay plea verdict on october14

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിന്ന് വിജയ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃച്ചി ഈസ്റ്റ് വിജയ് രാജിവെച്ചു. പെരമ്പൂര്‍ നിലനിര്‍ത്തുകയും ചെയ്തു. പെരമ്പൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ദിനേശ് ആവശ്യപ്പെടുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍മാരെ കബളിപ്പിച്ചു എന്നും ഇദ്ദേഹം വാദിക്കുന്നു.

വിജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആണ് ഹൈക്കോടതിയില്‍ ഹാജരായത്. ദിനേശിന് വേണ്ടി എന്‍സി അശോക് കുമാറും. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് വി ലക്ഷ്മിനാരായണന്‍ ഈ മാസം 14ന് ബുധനാഴ്ച വിധി പ്രസ്താവിക്കും എന്ന് അറിയിച്ചത്. വിജയ് ആസ്തി വിവരം സമ്പൂര്‍ണമായി വെളിപ്പെടുത്താത്തത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ് എന്ന വാദം കോടതി അംഗീകരിച്ചാല്‍ അദ്ദേഹത്തിന് കുരുക്കാകും.

എല്ലാ സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ വ്യക്തിപരമായ രേഖകള്‍ സമര്‍പ്പിക്കും. ഇതില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് 24 മണിക്കൂര്‍ മാത്രമാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുക. വോട്ടര്‍മാര്‍ക്ക് പിന്നീട് ആക്ഷേപം ഉന്നയിക്കണം എന്ന് തോന്നിയാല്‍ കോടതി മാത്രമാണ് ആശ്രയം. അതുകൊണ്ടുതന്നെ തന്റെ കക്ഷിയുടെ ഹര്‍ജി തള്ളരുത് എന്ന് ദിനേശിന്റെ അഭിഭാഷകന്‍ വാദിച്ചു.

വിജയ് ചില ആസ്തി വിവരങ്ങള്‍ വ്യക്തമാക്കിയില്ല. കൊടൈക്കനാലിലെ പുറമ്പോക്ക് ഭൂമി ആസ്തിയില്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപം പരിശോധിക്കണം, കൃത്യമായ വിവരങ്ങളല്ല സമര്‍പ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ദിനേശിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതിനെ വിജയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തന്റെ കക്ഷി സമ്പന്നനാണ് എന്ന് എല്ലാ വോട്ടര്‍മാക്കും അറിയാം. 630 കോടി ആസ്തിയുള്ള സമ്പന്നനാണ് അദ്ദേഹം. ക്രമിനല്‍ കുറ്റകൃത്യ വിവരം മറച്ചുവെക്കുന്നതും ആസ്തിയുടെ മൂല്യത്തില്‍ വന്ന വ്യത്യാസം കാണിക്കാത്തതും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കില്ല. അത് തിരഞ്ഞെടുപ്പ് അഴിമതിയല്ലെന്നും ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma