അനിതയുടെ കുടുംബത്തിനു പിന്തുണയുമായി ഇളയദളപതി; തമിഴ്നാട്ടിൽ സംഘർഷം കത്തുന്നു
തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത അനിതയുടെ വീട് സിനിമ താരം വിജയ് സന്ദർശിച്ചു. അനിതയുടെ അച്ഛനുമായി സംസാരിച്ച വിജയ് സംഭവത്തിൽ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഹയർ സെക്കന്ററി പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും നീറ്റ് കടമ്പ കടക്കാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.
തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത. എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷയിൽ ഉയർന്ന മാർക്കോടു കൂടിയാണ് അനിത പാസായത്. പ്ലസടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും ഫുൾ മാർക്ക് നേടി പാസായ ഏക വിദ്യാർഥിയായിരുന്നു അനിത.

അനിതയുടെ മരണത്തെ തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. സുപ്രീം കോടതിയുടെ നിർദേശം പുറത്തു വന്നതിനു ശേഷവും പ്രതിഷേധത്തിന് അയവുണ്ടായിട്ടില്ല. ചെന്നൈ തരമണി ലോ കോളേജിലും, ന്യൂ കോളേജിലും വിദ്യാർഥികളുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം നുങ്കമ്പാക്കം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ പെൺകുട്ടികൾ റോഡ് ഉപരോധം ൻടത്തിയിരുന്നു.












Click it and Unblock the Notifications