വിജയ്ക്ക് ആശ്വാസം; വിവാഹ മോചനത്തില്‍ ട്വിസ്റ്റ്, ഭാര്യ സംഗീത പിന്മാറി, കോടതിയില്‍ നടന്നത് ഇതാണ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് എതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിജയ്ക്ക് വലിയ ആശ്വാസമാണിത്. ഇതോടെ കോടതി നടപടികള്‍ അവസാനിച്ചു. വിജയുടെ കുടുംബം നടത്തിയ ഇടപെടലാണ് സംഗീതയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ലണ്ടനില്‍ താമസിക്കുന്ന സംഗീത ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്. വര്‍ഷങ്ങളായി ഇരുവരും നല്ല ബന്ധത്തിലല്ല മുന്നോട്ട് പോകുന്നതെന്നും വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണവും സംഗീതയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നു.

vijay wife withdraw divorce petition

സംഗീത ആരോപിക്കുന്ന നടി ആര് എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നു. തൃഷയെ സംബന്ധിച്ചാണ് ഹര്‍ജിയില്‍ പറയുന്നത് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകളും ചൂടുപിടിച്ചു. എന്നാല്‍ സംഗീതയോ വിജയിയോ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ഹര്‍ജി പിന്‍വലിക്കുക കൂടി ചെയ്തതോടെ ഈ വിഷയം കെട്ടടങ്ങും. രാഷ്ട്രീയത്തില്‍ സജീവമായിരിക്കെ വിജയ്ക്ക് വലിയ ആശ്വാസമാണിത്.

കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് സംഗീത കോടതിയെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അവര്‍ കോടതിയില്‍ ഹാജരായത്. സംഗീതയുടെ നേരിട്ടുള്ള പ്രതികരണം ലഭിച്ചതോടെ കേസ് അവസാനിപ്പിക്കുന്നതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സംഗീത അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. വിജയുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഭാവിയില്‍ ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ സംഗീതയ്ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

സംഗീതയുടെ ഹര്‍ജി നേരത്തെ ജൂണ്‍ 15ന് കോടതി പരിഗണിച്ചിരുന്നു. സംഗീതയും വിജയിയും ഹാജരാകാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഏഴിലേക്ക് കോടതി മാറ്റിവെച്ചു. ഇന്ന് വിവാഹ മോചന ഹര്‍ജി പിന്‍വലിക്കുകയാണ് എന്ന് സംഗീത കോടതിയെ അറിയിക്കുകയും ചെയ്തു.

നടന്‍ വിജയിയുടെ ആരാധികയായിരുന്നു സംഗീത. ശ്രീലങ്കന്‍ തമിഴ് പശ്ചാത്തലമുള്ള വ്യവസായ കുടുംബാംഗമാണ് അവര്‍. 1998ലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. ബ്രിട്ടനില്‍ വിവാഹ നിശ്ചയം നടന്നു. 1999ല്‍ ചെന്നൈയില്‍ വച്ച് പരമ്പരാഗത രീതിയില്‍ വിവാഹം നടന്നു. ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ടു മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+