Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വിജയ് വെട്ടിത്തിളങ്ങും; എഡിഎംകെ ഔട്ട്, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് രണ്ടാമൂഴം പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. മിക്ക ഏജന്‍സികളും ബുധനാഴ്ച വൈകീട്ട് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടിരുന്നു എങ്കില്‍ ടുഡെയ്‌സ് ചാണക്യ വ്യാഴാഴ്ച വൈകീട്ടാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഒന്നൊഴികെ തമിഴ്‌നാട്ടില്‍ ഡിഎംകെ തുടരുമെന്നാണ് പ്രവചിച്ചത്.

 പെന്‍ഷന്‍ ഏഴര ഇരട്ടി വര്‍ധിപ്പിക്കും; ഇപിഎഫ് വരിക്കാര്‍ക്ക് സന്തോഷിക്കാം, എടിഎം പിന്‍വലിക്കലും
പെന്‍ഷന്‍ ഏഴര ഇരട്ടി വര്‍ധിപ്പിക്കും; ഇപിഎഫ് വരിക്കാര്‍ക്ക് സന്തോഷിക്കാം, എടിഎം പിന്‍വലിക്കലും

ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ നടന്‍ വിജയ് നയിക്കുന്ന ടിവികെക്ക് 120 സീറ്റിന് അടുത്ത് ലഭിക്കുമെന്നും ഭരണം പിടിക്കുമെന്നും പ്രവചിച്ചിരുന്നു. ഇപ്പോള്‍ ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നത് എഡിഎംകെയേക്കാള്‍ ടിവികെ തിളങ്ങുമെന്നാണ്. 63 സീറ്റ് വരെ ടിവികെ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. വിജയ് നിര്‍ണായക ശക്തിയാകുമെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം.

vijay tvk exit poll tamil nadu

ഡിഎംകെ 125 സീറ്റ്, ടിവികെ 63 സീറ്റ്, എഡിഎംകെ 45 സീറ്റ്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം. ഇതില്‍ 11 സീറ്റുകളില്‍ എല്ലാ കക്ഷികള്‍ക്കും മാറ്റം വരാന്‍ സാധ്യതയുണ്ട് എന്നും ഏജന്‍സി വ്യക്തമാക്കുന്നു. ഡിഎംകെ 39 ശതമാനം വോട്ട് നേടും. ടിവികെ 30 ശതമാനവും എഡിഎംകെ 27 ശതമാനവും വോട്ട് നേടും. മൂന്ന് ശതമാനം എല്ലാവര്‍ക്കും മാറ്റത്തിന് സാധ്യതയുണ്ട്.

കേരളത്തില്‍ ഫലം ഇങ്ങനെ

കേരളത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്ന് സൂചിപ്പിക്കുകയാണ് ടുഡെയ്‌സ് ചാണക്യ. യുഡിഎഫ് 69 സീറ്റ്, എല്‍ഡിഎഫ് 64 സീറ്റ്, ബിജെപി 7 സീറ്റ്, മറ്റുള്ളവര്‍ 2 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം. എല്‍ഡിഎഫിനും യുഡിഎഫിനും 9 സീറ്റുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ബിജെപിക്ക് നാല് സീറ്റിലും മാറ്റമുണ്ടായേക്കാം. എല്‍ഡിഎഫും യുഡിഎഫിനും ഏകദേശം ഒപ്പത്തിനൊപ്പം വരുമ്പോള്‍ ബിജെപിയുടെ സാന്നിധ്യം നിര്‍ണായകമാകും.

അസമിലും ബംഗാളിലും ബിജെപി

അസമില്‍ എല്ലാ ഏജന്‍സികളും പ്രവചിച്ച പോലെ തന്നെയാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലവും. ബിജെപി 102 സീറ്റ്, കോണ്‍ഗ്രസ് 23, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില പ്രവചിക്കുന്നത്. 50 ശതമാനം വോട്ടുകള്‍ ബിജെപി പിടിക്കുമെന്നും കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് കിട്ടുമെന്നും പറയുന്നു. മറ്റുള്ളവര്‍ 12 ശതമാനം വോട്ട് നേടും.

സ്വര്‍ണം ഞെട്ടിക്കുന്നു; ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, പവന്‍ വില അറിയാം
സ്വര്‍ണം ഞെട്ടിക്കുന്നു; ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, പവന്‍ വില അറിയാം

പശ്ചിമ ബംഗാളില്‍ ഭരണം മാറുമെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. 192 സീറ്റ് നേടി മികച്ച വിജയം ബിജെപി നേടും. തൃണമൂല്‍ കോണ്‍ഗ്രസ് 100 സീറ്റില്‍ ഒതുങ്ങും. മറ്റുള്ളവര്‍ 2 സീറ്റ് നേടും. 48 ശതമാനം വോട്ടുകള്‍ ബിജെപി പിടിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് 38 ശതമാനം വോട്ടായിരിക്കും ലഭിക്കുക എന്നും വിശദമാക്കുന്നു. മറ്റുള്ളവര്‍ 14 ശതമാനം വോട്ട് നേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+