വിജയ് കേരളത്തില്‍ മല്‍സരിച്ചാല്‍ ഉറപ്പായും ജയിക്കും; സ്വാമി ജന തീര്‍ഥ, എംകെ സ്റ്റാലിന് വിമര്‍ശനം

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തില്‍ മല്‍സരിച്ചാല്‍ ഉറപ്പായും ജയിക്കുമെന്ന് സ്വാമി ജന തീര്‍ഥ. കൊടൈക്കനാലിലെ ശ്രീനാരായണ ഗുരു ആശ്രമത്തിലെ സ്വാമിയാണ് ഇദ്ദേഹം. വിജയ്ക്ക് ദൈവകൃപയുണ്ടെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കിയ കഴിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ ദൈവകൃപയെ ആദരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയാണ് വിജയ് നയിക്കുന്ന ടിവികെ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്. പിന്നീട് വിജയ് നടത്തുന്ന പല പ്രഖ്യാപനങ്ങളും കൈയ്യടി നേടിയെങ്കിലും വിമര്‍ശനവും ശക്തമാണ്. അതിനിടെയാണ് വിജയിയെ പ്രശംസിച്ച് സ്വാമി ജന തീര്‍ഥ രംഗത്തുവന്നിരിക്കുന്നത്. വിജയുടെ പാര്‍ട്ടി കേരളത്തില്‍ സജീവമാകുന്നുണ്ടെന്നും സ്വാമി പറഞ്ഞു.

vijay swami jana theertha

വിജയ് കേരളത്തില്‍ മല്‍രരിച്ചാല്‍ ഉറപ്പായും ജയിക്കും. വിജയിയെ കേരളത്തിലെ ജനങ്ങള്‍ ഒരു സിനിമാ നടന്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. മികച്ച രാഷ്ട്രീയ നേതാവായിട്ടാണ്. അദ്ദേഹം കേരളത്തില്‍ മല്‍സരിച്ചാല്‍ ജയിക്കുമെന്നതില്‍ സംശയമില്ല. കേരളത്തില്‍ ടിവികെ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടി സജീവമാകുന്നുണ്ടെന്നും സ്വാമി പറയുന്നു.

മുഖ്യമന്ത്രിമാരായി ചുമതലയേറ്റെടുക്കും മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയും കേരള മുഖ്യമന്ത്രി വിഡി സതീശനും നായാരണ ഗുരുവിന്റെ ആശിര്‍വാദം തേടിയിരുന്നു എന്നും സ്വാമി ജന തീര്‍ഥ പറയുന്നു. തമിഴ്‌നാട്ടിലെ മുന്‍ സര്‍ക്കാര്‍ ദൈവ കൃപയെ ആദരിച്ചില്ലെന്നും വിജയ് അത്തരം വ്യക്തിയല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ പിടിഐ സ്വാമിയുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

മദ്യശാപ്പുകള്‍ വെട്ടിക്കുറച്ചു, സ്‌കൂളുകളിലെ ഭക്ഷണം കൂടുതല്‍ ക്ലാസുകളിലേക്ക് നീട്ടി, സ്‌കൂള്‍ മെനുവില്‍ മാറ്റം വരുത്തി, സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര വിപുലീകരിച്ചു, നിക്ഷേപ സൗഹൃദ ശ്രമങ്ങള്‍ തുടരുന്നു തുടങ്ങി വിജയ് നടത്തുന്ന പല ശ്രമങ്ങളും കൈയ്യടി നേടുന്നുണ്ട്. അതേസമയം, ചെന്നൈയിലെ രണ്ടാം വിമാനത്താവളം തടഞ്ഞതും ലണ്ടന്‍ യാത്രയുമെല്ലാം വിമര്‍ശനത്തിന് ഇടയാക്കി. വിജയ് തങ്ങളുടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിപുലീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഡിഎംകെ പറയുന്നു. വിജയുടെ സ്വകാര്യ ജീവിതം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma