കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയെ യുപിഎ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചു; തെളിവുകള്‍ പുറത്ത്?

തന്റെ വിമാന കമ്പനിക്ക് വായ്പ ലഭിക്കുന്നതിനായി മുന്‍ യുപിഎ സര്‍ക്കാര്‍ മല്യയെ വഴിവിട്ട് സഹായിച്ചതായി റിപ്പോര്‍ട്ടി. ഒരു ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: മദ്യരാജാവ് വിജയ് മല്യയെ മുന്‍ യുപിഎ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചിരുന്നതായി റിപ്പോര്‍ട്ട്. മല്യയുടെ വിമാന കമ്പനിയായ കിംഗ് ഫിഷറിന് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ നല്‍കുന്നതിന് പ്രധാന മന്ത്രിയുടെ ഓഫീസും ധനമന്ത്രിയും സഹായിച്ചുവെന്നാണ് ആരോപണം.

ബാങ്കുകളില്‍ നിന്നും 9000 കോടി കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുകയാണ് മല്യ. ഇപ്പോള്‍ ലണ്ടനില്‍ ഉള്ള മല്യക്കെതിരെ ഐഡിബിഐ ബാങ്കില്‍ നിന്നും 900 കോടി രൂപ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

വഴിവിട്ട് സഹായിച്ചു

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മുന്‍ധനകാര്യമന്ത്രി പി ചിദംബരവുമായി വിജയ് മല്യ അടുത്ത ബന്ധം പുലര്‍ത്തിയരുന്നു. ഈ ബന്ധം ഉപയോഗിച്ച് വിമാന കമ്പനിയായ കിംഗ്ഫിഷറിന് വേണ്ടി വായ്പാ പരിധികള്‍ ലംഘിച്ച് വായ്പ വാങ്ങിയെന്നാണ് ആരോപണം.

ചാനല്‍ രംഗത്ത്

ഒരു ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യമന്ത്രിയും മല്യയെ വഴിവിട്ട് സഹായിച്ചതിനുള്ള തെളുവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ടെലിവിഷന്‍ ചാനല്‍ വ്യക്തമാക്കി.

ചാനലിന്റെ തെളിവുകള്‍

യുപിഎ സര്‍ക്കാരില്‍ നിന്നും മല്യ അനധികൃതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് ചാനലിന്റെ വാദം. ഇത് സംബന്ധിച്ച് ഇ-മെയിലുകളും രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു.

മല്യയുടെ ഇ-മെയില്‍

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ ധന മന്ത്രിയുടെ ഓഫീസില്‍ നിന്നോ അനുവദിക്കുന്നതുവരെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഫണ്ട് കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എകെ രവി നെന്ദുഗഡിക്ക് 2010 ജൂണ്‍ 10ന് ഒരു ഇ-മെയില്‍ സന്ദേശം അയച്ചിരുന്നുവെന്ന് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് മല്യ തള്ളി

മുന്‍ യുപിഎ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ ചാനല്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങളെ വിജയ് മല്യ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മല്യയുടെ വിശദീകരണം

അത് സഹായത്തിന് വേണ്ടിയുള്ള അപേക്ഷയായിരുന്നുവെന്നാണ് മല്യയുടെ വിശദീകരണം. ഒരിക്കലും വായ്പ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നയങ്ങളില്‍ വ്യതിയാനം വേണമെന്ന് ആവശ്യം

വിമാന ഇന്ധനത്തിന്റെ നിലവാരം അടക്കം ചില നയങ്ങളില്‍ വ്യതിയാനം വേണമെന്നായിരുന്നു ആവശ്യം. ഇന്ധന വില ബാരലി ന് 140 ഡോളറിലേക്ക് കയറിയതോടെയാണ് കിംഗ്ഫിഷര്‍ നഷ്ടത്തിലായത്. സെയില്‍ ടാക്‌സും രൂപയുടെ മൂല്യത്തകര്‍ച്ചയും നഷ്ടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചുവെന്നും മല്യ വ്യക്തമാക്കി.

സിബിഐയടെ കേസ്

ഐഡിബിഐ ബാങ്കില്‍ നിന്നും 900 കോടി വായ്പയെടുത്ത് ദൂര്‍ത്തടിച്ചതിന്റെ പേരില്‍ സിബിഐ മല്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വായ്പ നല്‍കുന്നതിന് ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബാങ്ക് സിഎംഡിക്കെതിരെയും കേസ് എടുത്തിരുന്നു.

English summary
United Progressive Alliance government seems to have unduly favoured Vijay Mallya's Kingfisher Airlines in sanctioning loans despite not meeting parameters for credit worthy companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X