നടക്കാനാവാതെ വിറച്ചും വേച്ചും വിജയകാന്ത്.. ആരാധകരെ ഞെട്ടിച്ച് ദൃശ്യം വൈറൽ, വീഡിയോ കാണാം!
ചെന്നൈ: തമിഴ്‌നാട്ടിലെ സൂപ്പര്‍താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ആരാധകര്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. അടുത്തിടെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. അടുത്തിടെ അന്തരിച്ച കലൈഞ്ജര്‍ കരുണാനിധിയുടെ സ്മൃതിമണ്ഡപം വിജയകാന്ത് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ ദൃശ്യങ്ങളില്‍ അത്യന്തം ക്ഷീണിതനായിട്ടാണ് വിജയകാന്തിനെ കാണുന്നത്. പരസഹായം കൂടാതെ നടക്കാന്‍ പോലും പറ്റാത്ത അത്രയും തളര്‍ന്നിട്ട് താരമെന്നത് വ്യക്തം. നടത്തത്തിനിടെ ശരീരത്തിന്റെ വിറയലും വേച്ച് വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണുന്നത് ആരാധകരെ സങ്കടക്കടലില്‍ ആഴ്ത്തിയിരിക്കുകയാണ്.

വിജയകാന്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിജയകാന്തിന് ഗുരുതര രോഗമാണെന്നും അമേരിക്കയില്‍ ചികിത്സ തേടിയെന്നും അടുത്തിടെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെ ചെന്നൈയിലെ എംഐഒടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹം ഐസിയുവില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡിഎംഡികെ നേതൃത്വം അത് തള്ളി. വിജയകാന്തിന് ശ്വാസ തടസ്സം ഉണ്ടായത് കൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും മറ്റുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പത്രക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും വ്യക്തമാക്കുന്നത് വിജയകാന്തിന്റെ ആരോഗ്യനില ആശ്വാസകരമല്ല എന്ന് തന്നെയാണ്.












Click it and Unblock the Notifications