തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ഇനി മുഖ്യമന്ത്രിയാകണോ.. വിജയകാന്തിന്റെ വക പരിഹാസം...
ചെന്നൈ: ഡി എം കെ പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് ക്യാപ്റ്റന്‍ വിജയകാന്തിന്റെ വക പരിഹാസം. ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും കരുണാനിധിക്ക് മുഖ്യമന്ത്രിയാകണോ എന്നാണ് ഡി എം ഡി കെ നേതാവ് വിജയകാന്ത് ചോദിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരുപാട് പ്രതീക്ഷകളോടെ കരുണാനിധിയെ മുഖ്യമന്ത്രിയാക്കിയവരാണ് തമിഴ്നാട്ടിലെ ജനങ്ങള്‍.
കരുണാനിധി മത്സരിക്കുന്ന കുളിത്തലൈയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയകാന്ത്. കുളിത്തലൈയിലെ ജനങ്ങള്‍ നല്ലവരാണ്. 1957 ലാണ് കുളിത്തലൈ കരുണാനിധിയെ ആദ്യമായി ജയിപ്പിച്ചത്. അദ്ദേഹം നല്ലയാളാണ് എന്ന് കരുതിയായിരുന്നു ഇത്. എന്ത് ചെയ്യാനാണ്. അദ്ദേഹത്തിന് ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും മുഖ്യമന്ത്രിയാകാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നോക്കൂ.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ആളാണ് എം കരുണാനിധി. ഇത്തവണ കോണ്‍ഗ്രസ് - ഡി എം കെ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ കരുണാനിധി മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരുണാനിധിയുടെ മകനായ സ്റ്റാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റൊരാള്‍. അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജകാന്തിന്റെ ഡി എം ഡി കെയുമായി കൂട്ടുകൂടാന്‍ ഡി എം കെ ശ്രമം നടത്തിയിരുന്നു.
വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമല്ല തമിഴകത്ത് നടക്കുന്നത് എന്നാണ് വിജയകാന്ത് പറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് ഇവിടെ നടക്കുന്നത്. തങ്ങള്‍ ശത്രുക്കളോട് ക്ഷമിക്കും. പക്ഷേ ചതിക്കുന്നവരോട് ക്ഷമിക്കില്ല - ഡി എം കെ സീറ്റ് നല്‍കിയിട്ടുള്ള ഡി എം ഡി കെ വിമതരെ ഉദ്ദേശിച്ച് വിജയകാന്ത് പറഞ്ഞു. പണത്തിന്റെ ശക്തിയാണ് മുഖ്യമന്ത്രി ജയലളിത തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications