കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ഇനി മുഖ്യമന്ത്രിയാകണോ.. വിജയകാന്തിന്റെ വക പരിഹാസം...

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഡി എം കെ പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് ക്യാപ്റ്റന്‍ വിജയകാന്തിന്റെ വക പരിഹാസം. ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും കരുണാനിധിക്ക് മുഖ്യമന്ത്രിയാകണോ എന്നാണ് ഡി എം ഡി കെ നേതാവ് വിജയകാന്ത് ചോദിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരുപാട് പ്രതീക്ഷകളോടെ കരുണാനിധിയെ മുഖ്യമന്ത്രിയാക്കിയവരാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍.

കരുണാനിധി മത്സരിക്കുന്ന കുളിത്തലൈയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയകാന്ത്. കുളിത്തലൈയിലെ ജനങ്ങള്‍ നല്ലവരാണ്. 1957 ലാണ് കുളിത്തലൈ കരുണാനിധിയെ ആദ്യമായി ജയിപ്പിച്ചത്. അദ്ദേഹം നല്ലയാളാണ് എന്ന് കരുതിയായിരുന്നു ഇത്. എന്ത് ചെയ്യാനാണ്. അദ്ദേഹത്തിന് ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും മുഖ്യമന്ത്രിയാകാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നോക്കൂ.

vijay-kanth

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ ആളാണ് എം കരുണാനിധി. ഇത്തവണ കോണ്‍ഗ്രസ് - ഡി എം കെ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ കരുണാനിധി മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരുണാനിധിയുടെ മകനായ സ്റ്റാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റൊരാള്‍. അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജകാന്തിന്റെ ഡി എം ഡി കെയുമായി കൂട്ടുകൂടാന്‍ ഡി എം കെ ശ്രമം നടത്തിയിരുന്നു.

വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമല്ല തമിഴകത്ത് നടക്കുന്നത് എന്നാണ് വിജയകാന്ത് പറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് ഇവിടെ നടക്കുന്നത്. തങ്ങള്‍ ശത്രുക്കളോട് ക്ഷമിക്കും. പക്ഷേ ചതിക്കുന്നവരോട് ക്ഷമിക്കില്ല - ഡി എം കെ സീറ്റ് നല്‍കിയിട്ടുള്ള ഡി എം ഡി കെ വിമതരെ ഉദ്ദേശിച്ച് വിജയകാന്ത് പറഞ്ഞു. പണത്തിന്റെ ശക്തിയാണ് മുഖ്യമന്ത്രി ജയലളിത തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

English summary
In a hard hitting broadside against DMK president Karunandihi, DMDK chief Vijayakanth today mocked at him for aspiring to be Tamil Nadu's Chief Minister for the sixth time. Stating that people of Kulithalai are good, he said they had elected Karunanidhi decades ago with hopes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X