വിജയ് തനിച്ച് വന്നാല്‍ പാര; 9 ദിവസം രഹസ്യ സര്‍വെ നടത്തി ഡിഎംകെ, ഫലം അമ്പരപ്പിക്കുന്നത്
ചെന്നൈ: നടന് വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍ തെളിഞ്ഞു. വിജയ് ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും ഫലം വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയത മെച്ചപ്പെടുത്താന്‍ വിജയ് സംസ്ഥാനതല പര്യടനം പ്രഖ്യാപിച്ചിരുന്നു. മൂന്നാഴ്ച പര്യടനം കടന്നുപോയ വേളയിലാണ് കരൂരില്‍ ദുരന്തമുണ്ടായതും 41 പേര് മരിച്ചതും. ഈ സംഭവം വിജയുടെ ജനപ്രീതിക്ക് കോട്ടം തട്ടിച്ചോ, ഡിഎംകെക്ക് അനുകൂലമായ തരംഗമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നു ഡിഎംകെ രഹസ്യ സര്‍വ്വെ നടത്തിയത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലാണ് തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും സര്‍വ്വെ സംഘടിപ്പിച്ചത്. ഡിഎംകെയുടെ എല്ലാ നേതാക്കളും അറിഞ്ഞുകൊണ്ടായിരുന്നില്ല സര്‍വ്വെ. പാര്‍ട്ടിയുമായി അടുപ്പമുള്ള ഏജന്‍സിയെ ആണ് സര്‍വ്വെക്ക് നിയോഗിച്ചത്. ഓരോ മണ്ഡലത്തിലും 1245 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തുടനീളം മൂന്ന് ലക്ഷത്തോളം പേരില്‍ നിന്നായി വിവരങ്ങള്‍ ശേഖരിച്ചു. വിജയുടെ ടിവികെ, അണ്ണാഡിഎംകെ, ബിജെപി എന്നിവര്‍ സഖ്യം ചേര്‍ന്ന് മല്‍സരിച്ചാല്‍ ഈ മുന്നണിക്ക് 35 ശതമാനം വോട്ട് മാത്രമാണ് കിട്ടുക എന്നാണ് ഫലം. ഡിഎംകെ 50 ശതമാനം വോട്ട് നേടി അധികാരത്തിലേക്ക് വരുമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. സീമാന്റെ പാര്‍ട്ടി 10 ശതമാനം വോട്ട് നേടും.
വിജയ് തനിച്ചുമല്സരിച്ചാല് എന്തുസംഭവിക്കും?
ടിവികെ തനിച്ചാണ് മല്‍സരിക്കുന്നതെങ്കില്‍ ചിത്രം മാറും. ഡിഎംകെയുടെ വോട്ട് വിഹിതം 45 ശതമാനമായി കുറയും. വിജയുടെ പാര്‍ട്ടി 23 ശതമാനം വോട്ട് പിടിക്കും. അണ്ണാഡിഎംകെ-ബിജെപി സഖ്യം 22 ശതമാനം വോട്ടുകള്‍ നേടും. സീമാന്റെ എന്‍ടികെ പാര്‍ട്ടിക്ക് 5 ശതമാനം വോട്ടായിരിക്കും ഈ ഘട്ടത്തില്‍ കിട്ടുക. എല്ലാ പാര്‍ട്ടിയില്‍ നിന്നും വോട്ട് ടിവികെയിലേക്ക് പോകുമെന്നും ഫലം വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തന്നെ അധികാരം പിടിക്കുമെന്നാണ് ഫലം. എന്നാല്‍ വിജയ് ശക്തനായ എതിരാളിയായി വരും. ആദ്യ മല്‍സരത്തില്‍ 23 ശതമാനം വോട്ട് പിടിക്കുക എന്നത് നിസാരമല്ല. പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെക്ക് ഒപ്പം ടിവികെ എത്താനുള്ള സാധ്യത തള്ളാനാകില്ല. ടിവികെ-അണ്ണാഡിഎംകെ സഖ്യം വന്നാല്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ മറ്റൊരു സര്‍വ്വെ ഡിഎംകെ നടത്തിയേക്കും.
പുതിയ സര്‍വ്വെ ഒക്ടോബറിലെ ആദ്യ 9 ദിവസങ്ങളിലെ ഫലമാണ്. ഡിസംബറില്‍ അടുത്ത സര്‍വ്വെ നടത്തിയേക്കും. സര്‍വ്വെ ഫലങ്ങള്‍ക്ക് അനുസരിച്ച് ഡിഎംകെ തന്ത്രങ്ങള്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കരൂര്‍ ദുരന്തം വിജയിയുടെ ജനപ്രീതിക്ക് കോട്ടം തട്ടിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കൂടാതെ വരും മാസങ്ങളില്‍ വിജയ് നടത്തുന്ന ഇടപെടലും നിര്‍ണായകമാകും. ബിജെപിയോട് തമിഴ് ജനത ഇപ്പോഴും വിയോജിക്കുന്നു എന്നും സര്‍വ്വെയില്‍ വ്യക്തമാണ്. അണ്ണാഡിഎംകെ വിഘടിച്ചു നില്‍ക്കുന്നതാണ് അവര്‍ നേരിടുന്ന വെല്ലുവിളി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications