കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയവാഡ ബോംബ്, ലക്ഷ്യം മോദി

Google Oneindia Malayalam News

വിജയവാഡ: ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്താകെ സുരക്ഷ കര്‍ശനമാക്കി. വിജയവാഡ റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവറില്‍ നടത്തിയ പരിശോധനത്തില്‍ പത്തോളം നാടന്‍ ബോംബുകളാണ് കണ്ടെടുത്തത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ഗുണ്ടൂര്‍ ജില്ലയിലെ റാലി അലങ്കോലമാക്കുകയും ജനങ്ങളുടെ മനസ്സില്‍ ഭീതി പടര്‍ത്തുകയുമായിരുന്നു ബോംബ് സ്‌ഫോടനം നടത്തിയവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു.

Bomb Squad

മോദിയുടെ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പതിനായിരങ്ങള്‍ വിജയവാഡ ജങ്ഷനിലൂടെയായിരിക്കും യാത്ര ചെയ്യുക. ചെറിയ സ്‌ഫോടനം ഉണ്ടായാല്‍ പോലും അത് ജനങ്ങളെ ഭയചകിതരാക്കും. എന്നാല്‍ പതിവിനു വിപരീതമായി ട്രെയിന്‍ ഒരു മണിക്കൂറിലധികം നേരം വൈകിയത് കണക്ക് തെറ്റിക്കുകയായിരുന്നു. ട്രെയിന്‍ വൈകിയതുകൊണ്ട് മാത്രമാണ് സ്‌ഫോടനം നടക്കാതെ പോയതെന്ന് കരുതുന്നു.

ബോംബ് സ്‌ഫോടനത്തിലൂടെ മോദിയുടെ റാലിയ്ക്ക് ആളെ കുറയ്ക്കാനും മോദി ഭരണത്തിലെത്തിയാല്‍ ഇത്തരം സ്‌ഫോടനങ്ങളും കലാപങ്ങളുമാണ് രാജ്യത്തുണ്ടാവുകയെന്ന ഭീഷണി മുഴക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നു വേണം സംശയിക്കാന്‍.

English summary
Police department in Andhra Pradesh is on high alert after twin blasts rocked Chennai railway station on Thursday.Some suspects, target was BJP's prime ministerial candidate Narendra Modi's sabha in Guntur district?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X