Get Updates
Get notified of breaking news, exclusive insights, and must-see stories!

വാമോസ്.. ദളപതി: വിജയ് കടുത്ത സ്പെയിന്‍, റാഫേല്‍ ആരാധകന്‍; പതാക വന്നത് ആ വഴിയോ

ചെന്നൈ: തൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടി വി കെ) പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്ത് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. പനയൂരിലെ പാർട്ടി ഓഫീസിൽ വിജയ് തന്നെ പുതിയ പതാക ഉയർത്തി. ടി വി കെയുടെ ഔദ്യോഗിക ഗാനവും അദ്ദേഹം പ്രകാശനം ചെയ്തു. താഴെയും മുകളിലും മെറൂൺ, നടുവില്‍ മഞ്ഞയും അടങ്ങുന്നതാണ് പതാക. മഞ്ഞയില്‍ ഇരുവശത്തും ഓരോ ആനകളും മധ്യഭാഗത്ത് നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട പീലി വിടർത്തിയ മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.

പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും വിജയ് പരിപാടിക്കിടെ പറഞ്ഞു. "നിങ്ങൾ എല്ലാവരും ഞങ്ങളുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ ഞാൻ അത് പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാൻ ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തു. എനിക്ക് അഭിമാനം തോന്നുന്നു... തമിഴ്‌നാടിൻ്റെ വികസനത്തിനായി നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കും." അദ്ദേഹം പറഞ്ഞു.

vijay-flag-

ഇനി മുതൽ തമിഴ്‌നാട് മികച്ചതായിരിക്കുമെന്നും വിജയം ഉറപ്പായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാർട്ടിയുടെ രജിസ്ട്രേഷന്‍ നടത്തുന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ പുരോഗമിച്ച് വരികയാണ്. പരിപാടിയില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടേയുള്ള അംഗങ്ങള്‍ പങ്കെടുത്തിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ് പതാക ഗാനം രചിച്ചതെന്നും വരികൾ എഴുതിയത് വി വിവേകാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, പതാക അനാച്ഛാദനം ചെയ്തതിന് പിന്നാലെ രസകരമായ ചില ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് വന്നിട്ടുണ്ട്. സ്പെയിന്‍ പതാകയോട് ഏറെ സാമ്യമുള്ളതാണ് വി ടി കെ പതാകയും നടുവിലെ ചിഹ്നത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സോഷ്യല്‍ മീഡിയ ലോകം രസകരമായി പ്രതികരിക്കുന്നത്.

ഫുട്ബോളില്‍ കടുത്ത സ്പെയിന്‍ അരാധകനാണ് വിജയ് എന്നും അതുകൊണ്ടാണ് അവരുടെ തന്നെ പതാകയുടെ മാതൃക സ്വന്തം പാർട്ടിക്കായി രൂപപ്പെടുത്തിയതെന്നുമാണ് ചില കമന്റുകള്‍. ടവിജയ് റാഫ നദാലിൻ്റെയും കാർലോസ് അൽകാരാസിൻ്റെയും ആരാധകനാണെന്നും ഇത് സ്പാനിഷ് പതാകയ്ക്ക് സമാനമായി ടിവികെ പതാക രൂപകൽപ്പന ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നും ഉറവിടങ്ങൾ പറയുന്നു. വാമോസ്, ദളപതി.' എന്നാണ് മറ്റൊരാളുടെ പ്രതികരണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് വി ടെ കെയെന്ന സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. പിന്നാലെ വന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന അദ്ദേഹം വ്യക്തമാക്കുന്നത് തന്റെ ലക്ഷ്യം 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ആണെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ പൂർണ്ണമായും നിശബ്ദ നിലപാടും അദ്ദേഹം സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+