മോദിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നത് ആര്? വിമർശിക്കുന്നവരെ മാധ്യമപ്രവർത്തകരാക്കി ബിജെപി

 • Posted By: Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഗാന്ധിനഗർ: വിമർശകരെ മാധ്യമപ്രവർത്തകരാക്കി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. വികസനത്തെ കൂട്ടു പിടിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കിയിരിക്കുന്ന വീഡിയോയിലാണ് വിമർശകരെ മാധ്യമപ്രവർത്തകരാക്കുന്നത്. ബാർബർ ഷോപ്പിലെ രാഷ്ട്രീയ ചർച്ചകളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് യുവാക്കൾ നരേന്ദ്രമോദിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ചർച്ച ചെയ്യുന്നു.

  അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽ‌പ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!

  സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!

  ഇതിനിടയിൽ നാടകീയമായി കയറിവരുന്ന ഒരാൾ നിങ്ങൾ റിപ്പോർട്ടർമാരെപോലെയുണ്ടെന്ന് യുവാക്കളുടെ മോദി വിമർശനത്തിന് മറുപടി പറയുന്നു. മോദി സർക്കാറിന്റെ വികസത്തെ കുറിച്ചും യുപിഎ സർക്കാരിന്റെ യും ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെയും വീഴ്ചകളെപറ്റിയുമാണ് പിന്നീട് മൂന്നാമൻ വാതോരാതെ പറയുന്നത്. ഗുജറാത്തി നടനായ ജിമിത് ത്രിവേദിയാമ് വീഡിയോയിൽ പ്രധാന റോളിലെത്തുന്നത്.

  ക്ലൈമാക്സ്

  ക്ലൈമാക്സ്

  ത്രിവേദിയുടെ വാദമെല്ലാം കേട്ടതിന് ശേഷം രണ്ട് യുവാക്കളുടെയും അഭിപ്രായം മാറുകയും, മോദിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലെന്ന അഭിപ്രായത്തിലേക്ക് എത്തുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്.

  മോദിയുടെ വികസനങ്ങൾ

  മോദിയുടെ വികസനങ്ങൾ

  ജൻധൻ അക്കൗണ്ട്, നോട്ട് അസാധുവാക്കൽ, സർജിക്കവൽ സ്ട്രൈക്ക്, മോദിയുടെ അതിർത്തി സന്ദർശനം, സ്വച്ഛ്ഭാരത് ക്യാംപെയ്ൻ എന്നിവയെ കുറിച്ചെല്ലാം വീഡിയോയില്‌ ത്രിവേദി പറയുന്നുണ്ട്.

  പാവങ്ങൾക്ക് ബാങ്ക് അക്കൗണ്ട്

  പാവങ്ങൾക്ക് ബാങ്ക് അക്കൗണ്ട്

  തന്റെ അക്കൗണ്ട് നിറയ്ക്കുന്നതിന് പകരം, ലക്ഷങ്ങളായ പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നതിലുള്ള പ്രതിസന്ധികൾ അദ്ദേഹം അതിജീവിച്ചതായി മോദിയെ പുകഴ്ത്തി ത്രിവേദി പറയുന്നു.

  എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തു

  എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്താണ് നോട്ട് അസാധുവാക്കലും, സർജിക്കൽ സ്ട്രൈക്കുമെല്ലാം അദ്ദേഹം നടത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോയിൽ പറയുന്നു.

  English summary
  In the series of ‘Hu chhu vikas, hu chhu Gujarat’ (I am Vikas, I am Gujarat), videos, the BJP has put out a four minute film scripted around a barber’s shop where two men call Prime Minister Narendra Modi “a dictator” who are interrupted by another man waiting for his turn at the same shop who tells them, “You look like reporters” and in the end of the video identifies himself as “vikas”.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more