കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

vikas dubey encounter: വികാസിനെ യുപി പോലീസ് കരുതിക്കൂട്ടി കൊന്നതോ? സംശയമുയര്‍ത്തുന്ന വീഡിയോ കാണാം

Google Oneindia Malayalam News

ദില്ലി/ കാണ്‍പുര്‍: ഉത്തര്‍ പ്രദേശിലെ കൊടും ക്രിമിനല്‍ വികാസ് ദുബെ കൊല്ലപ്പെട്ടിരിക്കുന്നു. എന്നാല്‍ വികാസിന്റെ മരണം ഉത്തര്‍ പ്രദേശിലും ദേശീയ തലത്തിലും പുതിയ ചില വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

കാണ്‍പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് വികാസ് ദുബെയെ കൊണ്ടുവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ വികാസ് ദുബെ പോലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആണ് തങ്ങള്‍ക്ക് വെടിവയ്‌ക്കേണ്ടി വന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാല്‍ ഇതിനെയെല്ലാം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന വീഡിയോ ആണ് ഇപ്പോഴത്തെ വിവാദ കേന്ദ്രം.

വികാസ് ദുബെ

വികാസ് ദുബെ

മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് കഴിഞ്ഞ ദിവസം ആണ് വികാസ് ദുബേയെ യുപി പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഡിവൈഎസ്പി ഉള്‍പ്പെടെ 8 പോലീസുകാരെ ദുബെയും സംഘവും വെടിവച്ച് കൊന്നത്. ഉത്തര്‍ പ്രദേശിലെ കൊടും ക്രിമിനല്‍ ആയിരുന്നു ഇയാള്‍.

Recommended Video

cmsvideo
Vikas Dubey ജീവിച്ചിരുന്നാല്‍ പേടി ആര്‍ക്ക് | Oneindia Malayalam
കാര്‍ മറിഞ്ഞെന്ന്

കാര്‍ മറിഞ്ഞെന്ന്

ജൂലായ് 10 ന് വപുലര്‍ച്ചെ കാണ്‍പൂരില്‍ വച്ചാണ് ദുബെ ഉണ്ടായിരുന്ന പോലീസ് വാഹനം മറിഞ്ഞത് എന്നാണ് വിശദീകരണം. വാഹന വ്യൂഹത്തിലെ ഒരു വാഹനം മാത്രമാണ് അപകടത്തില്‍ പെട്ടത്. ഇത് തന്നെ ചില സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്.

രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന്

രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന്

മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്കും ദുബെയ്‌ക്കൊപ്പം പരിക്കേറ്റിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണ് പോലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് പോലീസ് സംഘം വികാസെ ദുബെയെ വളഞ്ഞത്. എന്നിട്ടും ദുബെ തങ്ങള്‍ക്ക് നേരെ നിറയൊഴിച്ചതിനാല്‍ ആണ് തങ്ങള്‍ വെടിവച്ചത് എന്നാണ് വാദം.

ദുബെ ശ്രമിക്കുമോ?

ദുബെ ശ്രമിക്കുമോ?

പിടിയിലായ ദുബെയെ പോലീസ് അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ദുബെയ്ക്ക് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ദുബെ ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമോ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന സംശയം.

നിര്‍ണായക വീഡിയോ

നിര്‍ണായക വീഡിയോ

വികാസ് ദുബെയെ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരുന്ന വാഹന വ്യൂഹത്തെ മാധ്യമങ്ങളും പിന്തുടരുന്നുണ്ടായിരുന്നു. 4 മണിക്ക് ടോള്‍ ബൂത്ത് കടന്നുപോകുന്ന വാഹന വ്യൂഹത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതില്‍, വികാസ് ദുബെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വാഹനം അല്ല അപകടത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിന് അരമണിക്കൂര്‍ മുമ്പുള്ള മറ്റൊരു വീഡിയോയും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ കാണാം...

വിശദീകരണമില്ല

വിശദീകരണമില്ല

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യഗിക വിശദീകരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദുബെയുടെ വാഹനം മാറിയത് സംബന്ധിച്ച് പോലീസ് ഒരു വിശദീകരണവും നല്‍കുന്നില്ല.

ദുബെയുടെ അറസ്‌റ്റോടെ പല ഉന്നത ബന്ധങ്ങളും പുറത്താകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്.

വെടിശബ്ദം

വെടിശബ്ദം

ദുബെ-പോലീസ് ഏറ്റുമുട്ടല്‍ കണ്ടവരായി ആരും തന്നെ ഇല്ല. എന്നാല്‍ പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടതായി സമീപവാസി വെളിപ്പെടുത്തിയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ചെന്നപ്പോള്‍ പോലീസുകാര്‍ തങ്ങളെ തിരിച്ചയച്ചു എന്നാണ് ഇയാള്‍ വാര്‍ത്താ ഏജന്‍സിയോടെ പറഞ്ഞത്.

അധ്യാപകനെയും മന്ത്രിയേയും കൊലപ്പെടുത്തി; രാഷ്ട്രീയത്തിലും; 60 ഓളം ക്രിമിനല്‍ കേസ്;ആരാണ് വികാസ് ദുബെഅധ്യാപകനെയും മന്ത്രിയേയും കൊലപ്പെടുത്തി; രാഷ്ട്രീയത്തിലും; 60 ഓളം ക്രിമിനല്‍ കേസ്;ആരാണ് വികാസ് ദുബെ

English summary
Vikas Dubey Encounter: Mystery over the video from Toll Booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X