കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍, 5 ചോദ്യങ്ങള്‍ ഉറപ്പിക്കും, പോലീസ് പറഞ്ഞ നുണകള്‍ ഇങ്ങനെ

Google Oneindia Malayalam News

കാണ്‍പൂര്‍: വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വാദങ്ങള്‍ പച്ചക്കള്ളം. റോഡ് അപകടത്തിനിടെ രക്ഷപ്പെടാന്‍ നോക്കിയപ്പോഴാണ് ദുബെയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികള്‍ അടക്കം പറയുന്നത് വെടിയൊച്ച മാത്രം കേട്ടിരുന്നെന്നാണ്. ഇവിടേക്ക് വരാന്‍ പോലും പോലീസ് അനുവദിച്ചിരുന്നില്ല. ദുബെ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. എന്നാല്‍ ഏറ്റവും വലിയ സംശയം കീഴടങ്ങിയ ഒരാള്‍ എന്തിനാണ് രക്ഷപ്പെടാന്‍ നോക്കുന്നതെന്നാണ്. ഇത്രയും പോലീസുകാര്‍ ഉള്ളപ്പോള്‍ ഒരാള്‍ അതിന് ശ്രമിക്കുമോ.

1

വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാര്‍ ഏറ്റുമുട്ടലിന് മുമ്പ് മാറ്റിയത് എന്തിനായിരുന്നുവെന്നാണ് ആദ്യത്തെ ചോദ്യം. ടോള്‍ പ്ലാസയില്‍ പുലര്‍ച്ചെ നാല് മണിക്കുള്ള വീഡിയോയില്‍ വ്യത്യസ്തമായ കാറിലായിരുന്നു ദുബെ സഞ്ചരിച്ചിരുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റിയതാണെന്ന് ഉറപ്പാണ്. ഏറ്റുമുട്ടല്‍ നേരത്തെ തന്നെ പോലീസ് പ്ലാന്‍ ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. പോലീസ് സംഘത്തെ തുടക്കം മുതല്‍ അനുഗമിച്ചിരുന്ന മാധ്യമങ്ങളെ, സംഭവം നടക്കുന്നതിന്റെ രണ്ട് കിലോ മീറ്റര്‍ മുമ്പ് തടഞ്ഞിരുന്നു. ഇതിന് എന്തിനാണെന്ന് പറയുന്നില്ല. ഇതിന് ശേഷമാണ് അപകടവും ഏറ്റുമുട്ടലും നടക്കുന്നത്.

ദൃക്‌സാക്ഷികള്‍ പറയുന്നത് ഇവര്‍ വെടിയൊച്ച കേട്ടെന്നാണ്. എന്നാല്‍ അപകടത്തെ കുറിച്ചൊന്നും ഇവര്‍ പറയുന്നില്ല. അങ്ങനൊന്ന് നടന്നിട്ടില്ലെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. പോലീസ് ഇവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആരും ഒന്നും കാണരുതെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു പോലീസ്. സുപ്രധാനമായ മറ്റൊരു ചോദ്യം, 60ലധികം ക്രിമിനികള്‍ കേസുകളില്‍ ഉള്‍പ്പെട്ട ഒരു കൊടുംകുറ്റവാളിയെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ എന്തുകൊണ്ട് വിലങ്ങ് വെച്ചില്ല എന്നതാണ്. കാര്‍ വളയ്ക്കുമ്പോള്‍ വികാസ് ദുബെ പോലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് പുറത്തേക്ക് ചാടി ഓടിയെന്നാണ്.

ഇനി ഏറ്റവും സുപ്രധാന കാര്യം ഇങ്ങനെയാണ്. കാര്‍ വളച്ചു എന്ന് പറയുന്നത്, ഒരു വളവും ഇല്ലാത്ത ഇടത്താണ്. ഇവിടെ ബാരിയറുകളുമില്ല. ദുബെ ഓടിയ പാടത്തിന്റെ ഒരു വശത്ത് റോഡുണ്ട്. ഇത് വ്യാജമായ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് സംശയിക്കുന്ന ചോദ്യങ്ങളാണ് ഇത്. യുപി പോലീസ് ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്ന വാദം ശക്തമായി കഴിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരുമെന്ന അവസ്ഥയിലാണ് യുപി പോലീസ്.

English summary
vikas dubey's encounter raises five questions, possiblility of fake encounter grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X