കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ നേരിട്ടത് ക്രൂരത... വികാസ് ദുബെയുടെ ഗുണ്ടകള്‍ തലവെട്ടി മാറ്റി!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ അക്രമികളില്‍ നിന്ന് നേരിട്ടത് കൊടുക്രൂരത. ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. വികാസ് ദുബെ എന്ന കൊടുംക്രിമിനലുമായിട്ടുള്ള ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ ആളുകള്‍ ബില്‍ഹൗര്‍ സിഒ ദേവേന്ദ്ര മിശ്രയുടെ തല മഴു ഉപയോഗിച്ച് വെട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുപി പോലീസിനെ ഒന്നടങ്കം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.

1

ദേവേന്ദ്ര മിശ്രയുടെ കാല്‍വിരലുകളും ഇവര്‍ വെട്ടിമാറ്റിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു സബ് ഇന്‍സ്‌പെക്ടറുടെ ശരീരത്തില്‍ ബുള്ളറ്റുകള്‍ നിരവധിയാണ് തറച്ച് കയറിയിരിക്കുന്നത്. മറ്റൊരു കോണ്‍സ്റ്റബിളിനും ഇതേ രീതിയിലാണ് മരണമുണ്ടായത്. കൊടുക്രൂരതകളാണ് പുറത്തുവരുന്നത്. അക്രമികള്‍ എകെ 47 കൊണ്ടായിരിക്കും വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരില്‍ നിന്ന് തോക്കുകള്‍ തട്ടിയെടുത്ത് ശേഷം ഇവരെ അത് ഉപയോഗിച്ച് തന്നെയാണ് കൊലപ്പെടുത്തിയത്.

കോണ്‍സ്റ്റബിള്‍മാരായ ബബ്ലു, രാഹുല്‍, സുല്‍ത്താന്‍ എന്നിവര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണ്. നിരവധി വെടിയുണ്ടകള്‍ ഇവരുടെ ശരീരത്തില്‍ പതിച്ചിട്ടുണ്ട്. .315 ബോര്‍ ആയുധമാണ് ഇവരെ കൊല്ലാനായി ഉപയോഗിച്ചത്. കോണ്‍സ്റ്റബിളാണ് ജിതേന്ദ്ര പാലാണ് എകെ 47ല്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലുമാണ് മുറിവുകളില്‍ അധികവുമുള്ളത്. ഇത് ഡോക്ടര്‍മാരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സാധാരണ മാവോയിസ്റ്റുകളാണ് നടത്താറുള്ളത്. നേരത്തെ വികാസ് ദുബെയുടെ അടുത്തയാളായ ദയാശങ്കര്‍ അഗ്നിഹോത്രി അറസ്റ്റിലായിരുന്നു. വലിയൊരു ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

അഗ്നിഹോത്രി പറഞ്ഞത് വികാസ് ദുബെയ്ക്ക് പോലീസ് വരുന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ്. ഇതുകാരണമാണ് ദുബെ സജ്ജമായിരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ അറിഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇതേ പോലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പോലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പോലീസിനെ കീഴടക്കുകയും ചെയ്തു. വിവരങ്ങള്‍ ചോര്‍ന്നത് പോലീസിന് വലിയ നാണക്കേടാണ്.

രാഹുലിന്റെ നോട്ടം ആ സഖ്യത്തില്‍, എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവില്‍ ലക്ഷ്യംരാഹുലിന്റെ നോട്ടം ആ സഖ്യത്തില്‍, എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവില്‍ ലക്ഷ്യം

English summary
vikas dubey's men did horrible things to cop's says autopsy report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X