കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ദിവസം തിരഞ്ഞിട്ടും കിട്ടിയില്ല, ഒടുവില്‍ കീഴടങ്ങി വികാസ് ദുബെ, പോലീസിന്റെ അറസ്റ്റ് വാദം പൊളിഞ്ഞു

Google Oneindia Malayalam News

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതല്ല സംഭവിച്ചിരിക്കുന്നത്. ഇയാള്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് അത്രയും നേരം ദുബെയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഇയാള്‍ എവിടെയാണെന്നുള്ളതിന്റെ സൂചനകള്‍ പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാളി ക്ഷേത്രത്തില്‍ നിന്നാണ് പോലീസ് ദുബെയെ അറസ്റ്റ് ചെയ്തിരുന്നത്. മധ്യപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇത് യുപി പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്.

1

യുപി പോലീസ് കഴിഞ്ഞ ആറ് ദിവസമായി വികാസ് ദുബെയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള ഹോട്ടലില്‍ ദുബെയെ കണ്ടെന്ന് വരെ അവകാശമുണ്ടായിരുന്നു. ദുബെ മഹാകാളി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ, അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് പോലീസില്‍ തന്നെ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ ഗാര്‍ഡുകള്‍ ദുബെയെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചെന്നാണ് മധ്യപ്രദേശ് പോലീസ് അവകാശപ്പെടുന്നത്.

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam

അതേസമയം ദുബെ ഉജ്ജയിനിലെത്തിയത് അഭിഭാഷകന്റെ ചിഹ്നം പതിച്ച കാറിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാണ്‍പൂരില്‍ നിന്ന് രക്ഷപ്പെടാനും ഇതേ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. ലഖ്‌നൗ സ്വദേശി മനോജ് യാദവിന്റെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ശിവരാജ് സിംഗ് ചൗഹാനും യോഗി ആദിത്യനാഥും തമ്മില്‍ സംസാരിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം ദുബെയെ യുപി പോലീസിന് കൈമാറും. എന്നാല്‍ ഇത്രയും ദിവസം അറസ്റ്റ് വൈകിപ്പിച്ചതും, ദുബെയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതും പോലീസിന് വലിയ തിരിച്ചടിയാണ്.

നേരത്തെ ദുബെയുടെ രണ്ട് അനുയായികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരാള്‍ പ്രമുഖ കുറ്റവാളി രണ്‍ബീറാണ്. മറ്റൊരാള്‍ പ്രഭാത് മിശ്രയാണ്. രണ്‍ബീറിന്റെ തലയ്ക്ക് പോലീസ് 50000 രൂപ വിലയിട്ടിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലും വലിയ തിരച്ചില്‍ നടന്നിരുന്നു. ബഹറൈച്ച് പോലീസ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. ദുബെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. ഇവിടെയുള്ള വനപ്രദേശങ്ങളിലും വന്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് മധ്യപ്രദേശില്‍ നിന്ന് ഇയാള്‍ പിടിയിലാവുന്നത്.

English summary
vikas dubey surrendered not caught by police says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X