കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം, വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് തന്നെ

Google Oneindia Malayalam News

ദില്ലി: ലാൻഡർ ചന്ദ്രപരിതലത്തിൽ ഇടിച്ചിറങ്ങിയതാണ് ചന്ദ്രയാൻ-2 അവസാന ഘട്ടത്തിൽ പരാജയപ്പെടാൻ കാരണമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ ലാൻഡറിന് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വേഗത കൂടുതലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം ലോക്സഭയിൽ വ്യക്തമാക്കിയത്.

ലാൻഡിംഗിന്റെ ആദ്യ ഘട്ടത്തിൽ അനായാസമായി ചന്ദ്രോപരതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിൽ നിന്നും 7.4 കിലോമീറ്ററിലേക്ക് ഉയരം കുറച്ചു. വേഗത സെക്കന്റിൽ 1683 മീറ്റർ എന്നതിൽ നിന്നും സെക്കന്റിൽ 146 മീറ്റർ എന്ന നിലയിലേക്കും കുറച്ചു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഈ പ്രക്രിയ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

അയോധ്യ വിധിക്കെതിരെ പകുതിയിലധികം മുസ്ലിം കക്ഷികള്‍; കേസ് വീണ്ടും കോടതിയിലേക്ക്അയോധ്യ വിധിക്കെതിരെ പകുതിയിലധികം മുസ്ലിം കക്ഷികള്‍; കേസ് വീണ്ടും കോടതിയിലേക്ക്

പ്രതീക്ഷിച്ച സ്ഥലത്ത് നിന്നും 500 മീറ്റർ മാറി വിക്രം ലാൻഡര്‌ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അവസാന ഘട്ട ലാൻഡിംഗ് ഒഴികെ മറ്റ് പ്രധാന ഘട്ടങ്ങളെല്ലാം വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ വിക്ഷേപണവും തുടർപ്രവർത്തനങ്ങളും മൂലം ചന്ദ്രയാൻ ഓർബിറ്ററിന്റെ ദൗത്യം 7 വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

chanrayan

ജൂലൈ 2ാം തീയതിയാണ് ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയ ചന്ദ്രയാൻ-2 ഐഎസ്ആർഒ വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനായിരുന്നു ഐഎസ്ആർഒ ലക്ഷ്യമിട്ടത്. സെപ്റ്റംബർ 7ന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതൊഴിച്ചാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയമായിരുന്നുവെന്നാണ് ഐഎസ്ആർഒ പറയുന്നത്.

English summary
Vikram Lander had a hard landing within 500 metres of the designated site, government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X