കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാൻഡറിൽ പ്രതീക്ഷകൾ മങ്ങുന്നു!! ബന്ധം പുനസ്ഥാപിക്കാൻ കഴിയാതെ ഐഎസ്ആർഒ

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രയാൻ 2 ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടർന്ന് ഐഎസ്ആർഒ. വിക്രം ലാൻർഡർ ചന്ദ്രോപരിതലത്തിൽ നിന്ന് കണ്ടെടുത്തെങ്കിലും ആശയവിനിമയം സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച പ്രതീക്ഷൾ മങ്ങുന്നതായി ചില വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. 14 ദിവസത്തിനകം വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഐഎസ്ആർഒ നടത്തിവരുന്നതെന്ന് ചെയർമാൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ സോഫ്റ്റ് ലാൻഡിംഗിന് തയ്യാറാക്കിയ വിക്രം ഹാർഡ് ലാൻഡിംഗ് നടത്തിയെന്ന സൂചനകളാണ് ഐഎസ്ആർഒ നൽകുന്നത്.

അഭിനന്ദനങ്ങള്‍ മോദി സര്‍ക്കാര്‍.... രാജ്യത്തിന്‍റെ തകര്‍ച്ചയില്‍ നന്ദിയുണ്ട്, പരിഹസിച്ച് രാഹുല്‍!!അഭിനന്ദനങ്ങള്‍ മോദി സര്‍ക്കാര്‍.... രാജ്യത്തിന്‍റെ തകര്‍ച്ചയില്‍ നന്ദിയുണ്ട്, പരിഹസിച്ച് രാഹുല്‍!!

കണ്ടെത്തിയത് മണിക്കൂറുകൾക്ക് ശേഷം

കണ്ടെത്തിയത് മണിക്കൂറുകൾക്ക് ശേഷം


ഞായറാഴ്ചയാണ് ചന്ദ്രയാൻ 2വിലെ ക്യാമറകൾ ചന്ദ്രോപരിതലത്തിൽ നിന്ന് വിക്രം ലാൻഡറിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. ശരിയായ രീതിയിൽ നവീകരിച്ചാൽ സോളാർ പാനലിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ച് ചാർജ് ചെയ്യാൻ വിക്രം ലാൻഡറിന് കഴിയും. എന്നാൽ ഇതിന് സാധ്യത വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രയാൻ 2വിന്റെ മൂന്ന് ഘടകങ്ങളായ പ്രഗ്യാൻ, ഓർബിറ്റർ, വിക്രം ലാൻഡർ എന്നിവയിൽ ഒന്നിന്റെ ബന്ധമാണ് ഐഎസ്ആർഒയ്ക്ക് നഷ്ടമായത്. ചരിത്രപരമായ സോഫ്റ്റ്ലാൻഡിംഗിന് സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെയാണ് ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെവെച്ചാണ് ബന്ധം വിഛേദിക്കപ്പെട്ടിട്ടുള്ളത്.

 ഏത് അവസ്ഥയിലെന്ന്...

ഏത് അവസ്ഥയിലെന്ന്...

വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ഹാർഡ് ലാൻഡിംഗാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ലാൻഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഓർബിറ്റർ ലാൻഡറിന്റെ തെർമൽ ചിത്രമാണ് പകർത്തിയത്. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇക്കാര്യം ഉടൻ വ്യക്തമാക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. 1000 കോടിയുടെ ചാന്ദ്ര ദൌത്യം സമ്പൂർണ വിജയകരമാവാനിരിക്കെയാണ് ലാൻഡറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. ദൌത്യം പൂർത്തിയാകുന്നതോടെ ചന്ദ്രന്റം ദക്ഷിണ ധ്രൂവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.

 ബന്ധം നഷ്ടമായത്...

ബന്ധം നഷ്ടമായത്...

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവെച്ചാണ് ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1.55നായിരുന്നു ആശയവിനിമയം നഷ്ടമായത്. നേരത്തെ പദ്ധതിയിട്ടതുപോലെ നീങ്ങിയ വിക്രം ലാൻഡർ ഓർബിറ്റിൽ നിന്ന് വിട്ട് 35 കിലോമീറ്റർ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാൽ വിക്രമുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നതുവരെ കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടുപോയത്. ലാൻഡറിലെ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയാണ് ഇതിന് സഹായിച്ചത്.

 ക്രാഷ് ലാൻഡ് സംഭവിച്ചാൽ

ക്രാഷ് ലാൻഡ് സംഭവിച്ചാൽ


വിക്രം ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിംഗ് ആണെങ്കിൽ വിക്രം കഷ്ണങ്ങളായി മാറിയിട്ടുണ്ടാവും. അല്ലെങ്കിൽ അവ ശുന്യമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. വിക്രമിന്റെ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ അവ ചിത്രങ്ങൾ പകർത്തി അയയ്ക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. എട്ട് പേലോഡുകളോടുകൂടിയ ഓർബിറ്റർ ചന്ദ്രനെ മുഴുവനായി പകർത്താൻ കഴിവുള്ളതാണ്. ഡ്വുവൽ ബാൻഡ് സിന്തറ്റിക് അപ്രർച്ചർ റഡാറും ചാന്ദ്രദൌത്യത്തിന് നിർണായകമാണ്.

 മൂന്ന് ദിവസത്തിൽ കണ്ടെത്തുമെന്ന്?

മൂന്ന് ദിവസത്തിൽ കണ്ടെത്തുമെന്ന്?

ആശയവിനിമയം നഷ്ടമായ വിക്രം ലാൻഡറിനെ ഓർബിറ്ററിൽ മൂന്ന് ദിവസത്തിനകം കണ്ടെത്താനുള്ള സാധ്യതയാണ് മുതിർന്ന ശാസ്ത്രജ്ഞൻ മുന്നോട്ടുവെക്കുന്നത്. ലാൻഡറിനും റോവറിനും ഇല്ലാത്ത നിരവധി കാര്യങ്ങൾ ഓർബിറ്ററിനുണ്ട്. റോവറിന്റെ റിസർച്ച് ഏരിയ 500 മീറ്ററായിരിക്കെ 100 കിലോമീറ്റർ ആൾട്ടിറ്റ്യൂഡിൽ ചന്ദ്രനെ മുഴുവനായി ഭ്രമണം ചെയ്യാൻ ഓർബിറ്ററിന് കഴിയുമെന്നാണ് ചന്ദ്രയാൻ 1 ദൌത്യത്തിന്റെ പ്രൊജക്ട് ഡയറക്ടർ അണ്ണാദുരൈ ചൂണ്ടിക്കാണിക്കുന്നു.

English summary
Vikram lander must havebeen crash landing: ISRO chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X