വിക്രം ലാന്‍ഡറിന്റെ റീആക്ടിവേഷന്‍ ഇന്നുണ്ടാവില്ല; ശനിയാഴ്ച്ചത്തേക്ക് മാറ്റിയെന്ന് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: പ്രഗ്യാന്‍ റോവറിന്റെയും വിക്രം ലാന്‍ഡറിന്റെയും റീആക്ടിവേഷന്‍ മാറ്റിവെച്ചു. വെള്ളിയാഴ്ച്ച റീആക്ടിവേഷന്‍ നടക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒ അറിയിച്ചത്. ഇത് ശനിയാഴ്ച്ചത്തേക്ക് മാറ്റിയതായിട്ടാണ് ഇസ്രൊയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് പറഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ 22ന് വൈകീട്ട് റോവറും, വിക്രം ലാന്‍ഡറും റീആക്ടിവേറ്റ് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.
എന്നാല്‍ ചില കാരണങ്ങളാല്‍ അത് ഇന്ന് നടക്കില്ല. പകരം നാളെ അത് നടക്കുമെന്നും ദേശായ് പറഞ്ഞു. സ്ലീപ്പ് മോഡില്‍ നിന്ന് ലാന്‍ഡറിനെയും, റോവറിനെയും പുറത്തുകൊണ്ടുവന്ന്, റീആക്ടിവേറ്റ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റോവര്‍ 300 മുതല്‍ 350 മീറ്റര്‍ വരെ സഞ്ചരിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ചില കാരണങ്ങളാല്‍ വെറും 105 മീറ്റര്‍ മാത്രമാണ് റോവര്‍ സഞ്ചരിച്ചതെന്നും ദേശായ് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ലാന്‍ഡറും, റോവറും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമായിരുന്നു സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ രണ്ടിന് പ്രഗ്യാന്‍ റോവറും, നാലിന് ലാന്‍ഡറും സ്ലീപ്പ് മോഡിലേക്ക് പോവുകയായിരുന്നു. റോവര്‍ ചന്ദ്രോപരിതലത്തില്‍ നൂറ് മീറ്റര്‍ സഞ്ചരിച്ചിരുന്നു. സള്‍ഫറിന്റെ സാന്നിധ്യം ചന്ദ്രോപരിതലത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്.ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ സംരക്ഷണത്തിനായി ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറും, പ്രഗ്യാന്‍ റോവറും സ്ലീപ്പ് മോഡിലേക്ക് പോയത്. നിലവിലെ ലാന്‍ഡിംഗ് പോയിന്റ് വീണ്ടും സൂര്യന് ഉദിച്ചതോടെ സ്ലീപ്പ് മോഡില്‍ നിന്ന് ലാന്‍ഡറും, റോവറും മാറുകയും, തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് കരുതുന്നത്.
ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിന് സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതിശൈത്യത്തെ അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ അത് ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനും വഴിയൊരുക്കും. സൂര്യപ്രകാശത്തിലാണ് റോവറിനും ലാന്‍ഡറിനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക. സ്ലീപ്പിംഗ് മോഡില്‍ നിന്ന് ഇവ മാറിയാല്‍ നിര്‍ണായകമായ പുതിയ വിവരങ്ങളും ലഭിക്കും.
സൂര്യന് എലവേഷന്‍ ആറ് ഡിഗ്രി മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമ്പോഴാണ് ചന്ദ്രയാന്‍ മൂന്നിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. രാത്രിയില്‍ മൈനസ് 200 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചന്ദ്രനിലെ താപനില മാറും. ധ്രുവങ്ങളിലേക്ക് കൂടുതലായി അടുക്കുമ്പോള്‍ 250 ഡിഗ്രി വരെ താപനില എത്തും. ഇതില്‍ റോവറിനോ ലാന്ഡറിനോ പ്രവര്‍ത്തിക്കുക അസാധ്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തെയാണ് മറികടക്കേണ്ടത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications