Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് നടന്‍ വിക്രം രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടി

ചെന്നൈ: ശനിയാഴ്ച നേപ്പാളില്‍ നടന്ന അതിശക്തമായ ഭൂചലനത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരേയും മോചിതരാകാന്‍ ജനങ്ങള്‍ക്കായിട്ടില്ല. അതേ സമയം നേപ്പാളിലെ ദുരന്തത്തില്‍ ഞെട്ടല്‍ വിട്ടുമാറാത്ത ഒരാള്‍ സിനിമ ലോകത്തുണ്ട്. മറ്റാരുമല്ല തമിഴ് നടന്‍ വിക്രമാണ് ഇപ്പോഴും ദുരന്തത്തെ ഭീതിയോട് ഓര്‍ക്കുന്നത്. നേപ്പാളില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ വിക്രമും ഉണ്ട്.

ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളില്‍ വിക്രമും സംഘവും എത്തിയിരുന്നു. ഭൂകമ്പം ഉണ്ടാകുന്നതിന് ഒരു ആഴ്ച മുന്‍പാണ് താരം നാട്ടിലെത്തിയത്. കൃത്യ സമയത്ത് ഷൂട്ടിംഗ് അവസാനിപ്പിയ്ക്കാന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞതിനാലാണ് നേപ്പാള്‍ ദുരന്തത്തില്‍ അകപ്പെടാതെ വിക്രമും സംഘവും രക്ഷപ്പെട്ടത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

 വിക്രം രക്ഷപ്പെട്ടു

വിക്രം രക്ഷപ്പെട്ടു

ഷൂട്ടിംഗ് കൃത്യ സമയത്ത് തീര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ മാത്രമാണ് നടന്‍ വിക്രമും സംഘവും നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടത്

വിജയ് മില്‍ട്ടണ്‍ ചിത്രം

വിജയ് മില്‍ട്ടണ്‍ ചിത്രം

വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന 'പത്ത് എന്‍ട്രതുക്കുള്ളൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് വിക്രം നേപ്പാളില്‍ എത്തിയത്

ആഴ്ചകള്‍ മുന്‍പ്

ആഴ്ചകള്‍ മുന്‍പ്

ഭൂചലനം ഉണ്ടാകുന്നതിന് ഒരാഴ്ചയോളം മുന്‍പാണ് വിക്രമും സംഘവും നേപ്പാളില്‍ നിന്ന് മടങ്ങുന്നത്

പ്രതീക്ഷിച്ച സമയത്ത് ഷൂട്ടിംഗ് തീര്‍ന്നു

പ്രതീക്ഷിച്ച സമയത്ത് ഷൂട്ടിംഗ് തീര്‍ന്നു

പ്രതീക്ഷിച്ച സമയത്ത് തന്നെ ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിഞ്ഞതാണ് സിനിമപ്രവര്‍ത്തകര്‍ക്ക് രക്ഷയായത്. പലപ്പോഴും ഷൂട്ടിംഗ് കൃത്യസമയത്ത് ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ പല സിനിമകളിലും സംഭവിയ്ക്കാറുണ്ട്

ഞെട്ടലില്‍

ഞെട്ടലില്‍

ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് വിക്രം

സുന്ദരമായ നേപ്പാള്‍

സുന്ദരമായ നേപ്പാള്‍

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഭക്തപുരെന്ന് സംവിധായകന്‍ വിജയ് മില്‍ട്ടണ്‍

നേപ്പാളുകാരുടെ നല്ല മനസ്

നേപ്പാളുകാരുടെ നല്ല മനസ്

ഷൂട്ടിംഗിനിടെ തങ്ങളെ പലഘട്ടത്തിലും സഹായിച്ച പ്രദേശത്തെ നല്ലവരായ നേപ്പാളുകാരേയും സംവിധായകന്‍ ഓര്‍ത്തെടുക്കുന്നു. ഭൂചലന വാര്‍ത്തയറിഞ്ഞ് ഇവരെ വിളിയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ഭക്തപൂര്‍

ഭക്തപൂര്‍

ഷൂട്ടിംഗ് നടന്ന ഭക്തപൂരാണ് ഭൂകമ്പത്തില്‍ ഏറ്റവും നാശനഷ്ടം നേരിട്ട സ്ഥലങ്ങളിലൊന്ന്

ഐയ്ക്ക് ശേഷം

ഐയ്ക്ക് ശേഷം

ഐ എന്ന ശങ്കര്‍ ചിത്രത്തിന് തൊട്ടു പിന്നാലെ ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് പോവുകയാണ് വിക്രം

കാലാവസ്ഥ അനുകൂലമല്ല

കാലാവസ്ഥ അനുകൂലമല്ല

ഷൂട്ടിംഗ് സമയത്ത് കാലാവസ്ഥ അനുകൂലമല്ലായിരുന്നതും സംവിധായകന്‍ ഓര്‍ത്തെടുക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+