കേന്ദ്രത്തിന്റെ രഥ് പ്രഭാരി യാത്രക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടിഞ്ഞാണ്‍; 'യാത്ര നിര്‍ത്തിവെക്കണം'
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ രഥ് പ്രഭാരി യാത്രക്ക് കടിഞ്ഞാണിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ കഴിയുന്നത് വരെ യാത്ര നടത്താന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഡിസംബര്‍ അഞ്ച് വരെ യാത്ര നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായാണ് രഥ് പ്രഭാരി യാത്രക്ക് കേന്ദ്രം തുടക്കമിട്ടത്. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് രഥ് പ്രഭാരി യാത്ര കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. രാജ്യത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോട് (ജോയിന്റ് സെക്രട്ടറിമാര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി) ജില്ലാ രഥപ്രഭാരികളായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനേയും തിരഞ്ഞെടുപ്പ് കമ്മീഷന് ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരിക്കുന്നത്. നേരത്തെ ഉദ്യോഗസ്ഥരെ രഥപ്രഭാരികളാക്കാനുള്ള തീരുമാനം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിനും അമര്‍ഷത്തിനും ഇടയാക്കിയിരുന്നു.
പദ്ധതിയെ എതിര്‍ത്ത് മുന്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രുതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു. 1964 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പാടില്ല എന്നാണ് നിയമം പറയുന്നത് എന്നും കത്തില്‍ ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ പ്രചരിപ്പിക്കാം. എന്നാല്‍ അത് ആഘോഷിക്കുകയും നേട്ടങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് അവരെ ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രവര്ത്തകരാക്കുന്നു എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 9 വര്‍ഷത്തെ നേട്ടങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നത് എന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും 2024 ലെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് ഖാര്‍ഗെ ആരോപിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് യാത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള സംസ്ഥാനങ്ങളില്‍ 'വിക്ഷിത് ഭാരത് സങ്കല്പ് യാത്ര' ആരംഭിക്കാന്‍ പദ്ധതിയില്ല എന്നും മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ യാത്ര ആരംഭിക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.
രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഥയാത്ര നടത്തി 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയായിരുന്നു പദ്ധതി. നവംബര്‍ 20 മുതല്‍ ജനുവരി 25 വരെ 'വികസിത് ഭാരത് സങ്കല്പയാത്ര'യെന്ന പേരില്‍ രഥയാത്ര നടത്തും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications