ലോട്ടറി ടിക്കറ്റെടുത്തത് ഭാര്യയുടെ കൈയ്യിൽ നിന്ന് കാശ് കടംവാങ്ങി; ഇപ്പോൾ കോടീശ്വരൻ... കൂടുതലറിയാം!
ഹൈദരാബാദ്: ഭാര്യയുടെ കൈയ്യിൽ നിന്ന് കടം വാങ്ങിയ കാശിന് ലോട്ടറി എടുത്ത കർഷകന് ലഭിച്ചത് 28 കോടി രുപയുടെ സമ്മാനം. ഹൈദരാബാദ് സ്വദേശിയയ വിലാസ് റിക്കാലയാണ് കോടീശ്വരനായിരിക്കുന്നത്. നേരത്തെ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാല പുതിയ ജോലി കിട്ടാത്തതിനാല്‍ ഒന്നരമാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെൽ കർഷകനാണ് വിലാസ് റിക്കാല. 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് 15 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നത്. ദുബായിയിൽ നിന്നും നിരവധി ടിക്കറ്റുകൾ എടുത്തിരുന്നു. എന്നാൽ ഇതുവരെ ഭാഗ്യം കടാക്ഷിച്ചിരുന്നില്ല.

ഭാര്യയുടെ കൈയ്യിൽ നിന്ന് കടം വാങ്ങി
ഭാര്യയുടെ കൈയ്യിൽ നിന്ന് കടം വാങ്ങിയ കാശിന് മൂന്ന് ടിക്കറ്റുകളെടുത്തു. അതിൽ ഒന്നിനാണ് ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത്. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യയുടെ കൈയ്യിൽ നിന്ന് 20000 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.

എടുത്തത് മൂന്ന് ടിക്കറ്റ്
അബുദാബിയിലെ സുഹൃത്ത് വഴി മൂന്നു ടിക്കറ്റുകളാണ് വിലാസ് റിക്കാലെ എടുത്തത്. ഇതിലൊന്നിനാണ് 28 കോടി രൂപ (15 ദശലക്ഷം ദിർഹം). വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

സ്ഥിരം ടിക്കറ്റ് എടുക്കും
യുഎഇയില്‍ ജോലി ചെയ്തിരുന്ന സമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റേത് അടക്കം സ്ഥിരമായി ടിക്കറ്റുകള്‍ എടുത്തിരുന്നുവെന്ന് വിലാസ് റിക്കാല പറയുന്നു. എന്നാൽ അപ്പോഴൊന്നും ഭാര്യ വിലാസിനെ തേടി എത്തിയിരുന്നില്ല. ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തിയതിന് ശേഷമാണ് ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്.

കൂടുതലും ഇന്ത്യക്കാർ
കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ.

കഴിഞ്ഞ പ്രാവശ്യം മലയാളിക്ക്....
കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിർങത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് മലയാളിയായിരുന്നു. മലയാളിയായ സ്വപ്ന നായരെ തേടിയായിരുന്നു. ശനിയാഴ്ച നടത്തിയ പുതിയ നെറുക്കെടുപ്പിന്റെ വേദിയിൽ അവർ എത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications