കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴുക്കന്‍ ഇംഗ്ലീഷില്‍ ഗാന്ധിയെ കുറിച്ച് 'ദാദി'യുടെ കിടില്‍ പ്രസംഗം!! തരൂര്‍ മാര്‍ക്കിടണമെന്ന്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ഒഴുക്കോടെ ഇംഗ്ലീഷ് പറയുക, അത് അത്ര എളുപ്പമല്ല പലര്‍ക്കും. എന്നാല്‍ ചുമ്മാ പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ദാദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. വ്യാകരണവും ഘടനയൊന്നുമല്ല, കാര്യങ്ങള്‍ വെടിപ്പായി പറഞ്ഞ് പോകുകയാണ് അവര്‍. എന്താ പറയുന്നതെന്നല്ലേ? ചില്ലറ കാര്യമൊന്നുമല്ല, ഗാന്ധിജിയെ കുറിച്ചാണ് ഈ ദാദി സംസാരിക്കുന്നത്.

 dadivideo-15830

ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ കുറിച്ചുള്ള ഈ വൃദ്ധയുടെ ഇംഗ്ലീഷ് വീഡിയോ വൈറലായിരിക്കുന്നത്.ഗാന്ധിജി ജനിച്ചത് എന്നാണെന്ന് തുടങ്ങിയ കാര്യങ്ങളാണ് അവര്‍ നല്ല ഒഴുക്കന്‍ ഇംഗ്ലീഷില്‍ പറയുന്നത്. മുസ്ലീങ്ങളേയും ഹിന്ദുക്കളേയും അദ്ദേഹം ഒരു പോലെ കണ്ടിരുന്നുവെന്നും അദ്ദേഹം ലോകത്തിലെ തന്ന മഹാനായ വ്യക്തിയാണെന്നും ഈ അമ്മൂമ്മ വീഡിയോയില്‍ പറയുന്നുണ്ട്.

മുസ്ലീങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍!! നിര്‍ണായക നീക്കം, മഹാരാഷ്ട്രയ്ക്ക് പിന്നാലെമുസ്ലീങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍!! നിര്‍ണായക നീക്കം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ

ഇവര്‍ ആരെന്നോ എവിടെയെന്നോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സ്പോക്കണ്‍ ഇംഗ്ലീഷ് വീഡിയോയ്ക്ക് എത്ര മാര്‍ക്ക് എന്നാണ് ചിലര്‍ കുറിച്ചത്. ശശി തരൂരിന് ഒരു ശക്തയായ എതിരാളി എന്നായിരുന്നു മറ്റ് ചിലരുടെ കമന്‍റ്. തരൂര്‍ തന്നെ ഇവരുടെ ഇംഗ്ലീഷിന് മാര്‍ക്ക് നല്‍കണമെന്നായിരുന്നു മറ്റ് ചിലര്‍ കുറിച്ചത്.

 '25 രൂപയ്ക്ക് ഊണൊക്കെ നടക്കുമോ? കേട്ടാല്‍ റിയാസും കൂട്ടരും ചിരിക്കും'ധനമന്ത്രിയുടെ വൈറല്‍ കുറിപ്പ് '25 രൂപയ്ക്ക് ഊണൊക്കെ നടക്കുമോ? കേട്ടാല്‍ റിയാസും കൂട്ടരും ചിരിക്കും'ധനമന്ത്രിയുടെ വൈറല്‍ കുറിപ്പ്

English summary
Village grandma speech in english goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X