ബിയര്‍ ലോറി മറിഞ്ഞു ; നാട്ടുകാര്‍ ആഘോഷമാക്കി
ഉത്തര്‍പ്രദേശ് : ബിയര്‍ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞത് ഒരു ഗ്രാമത്തിനാകെ ഉത്സവാന്തരീക്ഷം പകര്‍ന്നാല്‍ എന്തായിരിക്കും സ്ഥിതി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അപകടം നടന്നതറിഞ്ഞതോടെ മറിഞ്ഞ ലോറിയില്‍ നിന്ന് ബിയര്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തി. കൈയ്യില്‍ കിട്ടിയ പാത്രങ്ങളുമായെത്തിയ നാട്ടുകാര്‍ തമ്മില്‍ ബിയര്‍ ശേഖരിക്കാന്‍ മത്സരിച്ചു. ഇത് ഏറെ നേരം സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചു. പ്രശ്‌നം ഗുരുതരമായതോടെ ഗ്രാമവാസികളില്‍ ചിലര്‍ പോലീസില്‍ വിവരമറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പാടുപെടേണ്ടിവന്നു. ഇതിനിടെ നാട്ടുകാര്‍ ആവശ്യത്തിന് ബിയര്‍ ശേഖരിച്ചിരുന്നു.

ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയ്ക്ക് മുന്നില്‍ വീണ ഒരു സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.


Click it and Unblock the Notifications