കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹേതര ബന്ധത്തിന് ശിക്ഷയായി യുവതിയുടെ മുടി മുറിച്ചെടുത്തു

  • By ഭദ്ര
Google Oneindia Malayalam News

മുര്‍ഷിദാബാദ്: വിവാഹിതയായ യുവതി മറ്റൊരു യുവാവുമായി പ്രണയിച്ച് ഒളിച്ചോടിയതിന് വെസ്റ്റ് ബംഗാളിലെ വില്ലേജ് സഭ മുടി മുറിച്ച് കളിയാന്‍ ഉത്തരവിട്ടു. ഭാര്യയുടെ മുടി മുറിയ്ക്കാന്‍ എതിര്‍ത്ത ഭര്‍ത്താവിന്റെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം ചെയ്യിപ്പിക്കുകയായിരുന്നു.

വിവാഹിതയായ യുവതി മറ്റൊരാളുമായി ഒളിച്ചോടുകയും നാട്ടുകാര്‍ പിടികൂടി ഗ്രാമത്തിലെ സഭയില്‍ എത്തിക്കുകയുമായിരുന്നു. 6000 രൂപ ശിക്ഷയാണ് വിധിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണമടയ്ക്കാന്‍ കഴിയില്ലെന്ന് യുവതിയുടെ വീട്ടുക്കാര്‍ അറിയിച്ചപ്പോഴാണ് വീട്ടില്‍ അതിക്രമിച്ച് കയറി പിഴയ്ക്ക് പകരമായി മുടി മുറിച്ചെടുക്കാന്‍ ഉത്തരവിട്ടത്.

 westbenga

മുടി മുറിയ്ക്കുന്നതിന് എതിര്‍ത്ത ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ഇയാളെക്കൊണ്ട് തന്നെയാണ് മുടി മുറിപ്പിച്ചത്. സംഭവത്തില്‍ നൗഡ പോലീസ് സ്‌റ്റേഷനില്‍ ഏഴ് പോര്‍ക്കെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
A village sabha in West Bengal’s Murshidabad forced a farmer to cut off her wife’s hair after she was accused of having an extra-marital affair. The punishment was given after the woman and her family failed to pay a ‘penalty’ of Rs 6,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X