Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതും ഇന്ത്യാസ് ഡോട്ടര്‍! ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം!

തലക്കെട്ട് കണ്ട് വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ. ശരിയാണ്. പെണ്‍കുഞ്ഞ് പിറക്കുന്നത് ബാധ്യതയാണെന്ന് കരുതുന്നവരും ആണ്‍കുഞ്ഞ് മതി എന്ന് വാശിപിടിക്കുന്നവരും ചുറ്റുമുള്ളപ്പോള്‍ ഇത്തരം ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടാല്‍ അത്ഭുതം തോന്നും. അത് സ്വാഭാവികം. രാജസ്ഥാനിലെ പിപ്‌ലാന്തരി എന്ന ഗ്രാമമാണ് ഓരോ പെണ്‍കുട്ടിയുടെ ജനനവും ഉത്സവമാക്കുന്നത്. തങ്ങള്‍ മാത്രമല്ല, ഭൂമിയും സന്തോഷിക്കട്ടെ എന്നതാണ് ഇവരുടെ മതം.

പെണ്‍കുട്ടിയെയും പ്രകൃതിയെയും ഒരേസമയം സ്‌നേഹിക്കുകയും കരുതല്‍ എടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതുകൊണ്ടും കഴിഞ്ഞില്ല, ഓരോ പെണ്‍കുട്ടി ജനിക്കുമ്പോളും ഗ്രാമവാസികള്‍ 21000 രൂപ വീതം പിരിച്ചെടുക്കും. 10000 രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വാങ്ങും. എന്നിട്ട് ആ പണം കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കിലിലും.

പിപ്‌ലാന്തരി ഗ്രാമം എങ്ങനെയൊക്കെയാണ് നിങ്ങളെ അത്ഭുതപ്പെടുത്തുക എന്ന് നോക്കൂ.

എഴുതി ഒപ്പിട്ട് കൊടുക്കണം

എഴുതി ഒപ്പിട്ട് കൊടുക്കണം

പെണ്‍കുട്ടിയുടെ അച്ഛന്‍ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു കൊടുക്കണം ചില കാര്യങ്ങള്‍ - 1. മകളെ കൃത്യമായി സ്‌കൂളില്‍ അയക്കും. 2. പ്രായപൂര്‍ത്തിയാകാതെ മകളെ വിവാഹം കഴിപ്പിക്കില്ല.

വെറുതെ നട്ട് പോകുകയല്ല

വെറുതെ നട്ട് പോകുകയല്ല

പെണ്‍കുട്ടികള്‍ക്കൊപ്പം മരങ്ങളും തഴച്ച് വളരും. മകള്‍ ജനിക്കുമ്പോള്‍ നട്ട മരങ്ങള്‍ നശിച്ചുപോകുന്നില്ല എന്ന് ഉറപ്പുവരുത്താം എന്ന് മാതാപിതാക്കള്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പുകൊടുക്കണം

മരം ഒരു വരം

മരം ഒരു വരം

ഇങ്ങനെ നടുന്ന മരങ്ങള്‍ പിന്നീട് ഇവിടെയുള്ളവര്‍ക്ക് നല്ല വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്നു. മകള്‍ മരിച്ച സങ്കടം തീര്‍ക്കാന്‍ ഇവിടത്തെ ഒരു ഗ്രാമമുഖ്യന്‍ രണ്ടര ലക്ഷത്തോളം മരങ്ങളാണത്രെ നട്ടത്.

 കേസുകളില്ലാത്ത നാട്

കേസുകളില്ലാത്ത നാട്

കഴിഞ്ഞ 7 - 8 വര്‍ഷങ്ങളായി ഇവിടെ ഒരു പോലീസ് കേസ് പോലും ഉണ്ടായിട്ടില്ല എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

ഇവരാണ് ഇന്ത്യയുടെ പെണ്‍മക്കള്‍

ഇവരാണ് ഇന്ത്യയുടെ പെണ്‍മക്കള്‍

ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ചര്‍ച്ചയാകുന്ന ഈ കാലത്ത് വ്യത്യസ്തരായ ഈ പെണ്‍മക്കളെക്കുറിച്ചും ആളുകള്‍ അറിയേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+