കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റം: പള്ളി പൊളിച്ച് 'ശ്രീറാം' എന്ന് എഴുതിവെച്ചു

Google Oneindia Malayalam News

ഹിസാര്‍: വൈദികന്‍ മതംപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേന്ന് നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതുവരെ അറസ്റ്റ് ഒന്നും നടന്നതായി റിപ്പോര്‍ട്ടില്ല.

കൈമാരി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു ഒരു സംഘം ആളുകള്‍ തടിച്ചുകൂടി പള്ളി ആക്രമിക്കുകയായിരുന്നു. സുഭാഷ് എന്ന ക്രിസ്ത്യന്‍ വൈദികന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമം നടത്തുന്നതില്‍ ഗ്രാമവാസികള്‍ രോഷാകുലരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്തുമത വിശ്വാസികള്‍ ആരും തന്നെ ഈ ഗ്രാമത്തില്‍ ഇല്ല എന്നും പിന്നെ എന്തിനാണ് ഇവിടെ പള്ളി നിര്‍മിക്കുന്നത് എന്നാണ് ഗ്രാമവാസികളുടെ ചോദ്യം.

church-india

മതംമാറ്റ ശ്രമത്തിനെതിരെ വൈദികനെതിരെ പഞ്ചായത്ത് കൂടി ഹിസാര്‍ ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും വൈദികനായ സുഭാഷ് ഈ ശ്രമങ്ങള്‍ തുടരുകയായിരുന്നു. മാത്രമല്ല സ്ഥലം വാങ്ങി ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി പള്ളി നിര്‍മാണം ആരംഭിക്കുകയായിരുന്നു. പള്ളി തകര്‍ത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സൂപ്രണ്ടിനെ സമീപിക്കുമെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് സുഖ്‌ദേവ് പ്രസിഡണ്ട് പറഞ്ഞു.

English summary
Villagers allege conversions, miscreants raze church in Haryana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X