കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്നതാര്?നാട്ടുകാരുടെ സമ്മര്‍ദ്ദം,ദമ്പതികള്‍ പ്രസവം നിര്‍ത്തി..

പതിനേഴ് കുട്ടികളുള്ള രാംസിന്‍ഹ്-കനു സങ്കോട്ട ദമ്പതികളാണ് നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പതിനെട്ടാമത്തെ കുട്ടിയെന്ന സ്വപ്‌നം ഉപേക്ഷിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

അഹമ്മദാബാദ്: എപ്പോള്‍ ഗര്‍ഭം ധരിക്കണം, എത്ര പ്രസവിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് നാട്ടുകാരാണോ? അതെല്ലാം ഓരോരുത്തരുടെയും സ്വന്തം ഇഷ്ടപ്രകാരമല്ലേ എന്നാണ് ഉത്തരമെങ്കില്‍ ഗുജറാത്തിലെ ദഹോദില്‍ അങ്ങനെയല്ല. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഗ്രാമമുഖ്യനും നാട്ടുകാരുമാണ് ഇതെല്ലാം തീരുമാനിക്കുന്നത്.

പതിനേഴ് കുട്ടികളുള്ള രാംസിന്‍ഹ്-കനു സങ്കോട്ട ദമ്പതികളാണ് നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പതിനെട്ടാമത്തെ കുട്ടിയെന്ന സ്വപ്‌നം ഉപേക്ഷിച്ചത്. ഇനിയും കുട്ടികളുണ്ടായാല്‍ കുടുംബജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന നാട്ടുകാരുടെ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു പ്രസവം നിര്‍ത്താന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

നാട്ടുപ്രമാണിമാരുടെയും നാട്ടുകാരുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രസവം നിര്‍ത്താന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു. 16 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. 2013ലാണ് ഇവര്‍ക്ക് ആദ്യമാണ് ഒരു ആണ്‍കുട്ടി പിറന്നത്. രണ്ടാമതൊരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് പ്രസവം നിര്‍ത്താതിരുന്നത്. 2016ലാണ് പതിനേഴാമത്തെ കുട്ടിയെ പ്രസവിച്ചത്. ഇതുവരെ പേരിടാത്ത ഈ കുട്ടിയുടെ ജനന തീയതി പോലും രാംസിന്‍ഹിന് ഓര്‍മ്മയില്ല.

ഗുജറാത്ത് സ്വദേശികള്‍...

ഗുജറാത്ത് സ്വദേശികള്‍...

ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് രാംസിന്‍ഹ്-കനു സങ്കോട്ട് ദമ്പതികള്‍ താമസിക്കുന്നത്. ചോളവും ഗോതമ്പും കൃഷി ചെയ്താണ് ഇവര്‍ കുടുംബം പുലര്‍ത്തുന്നത്.

പതിനാറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും...

പതിനാറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും...

പതിനാറ് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമടക്കം ആകെ പതിനേഴ് കുട്ടികളാണ് രാംസിന്‍ഹ് കനു സങ്കോട്ട് ദമ്പതികള്‍ക്കുള്ളത്.

ഇനി വേണ്ടെന്ന് നാട്ടുകാര്‍

ഇനി വേണ്ടെന്ന് നാട്ടുകാര്‍

രണ്ടാമതൊരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹം കാരണമാണ് തുടര്‍ച്ചയായി ഗര്‍ഭം ധരിച്ചതെന്നാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ ഇനി കുട്ടികള്‍ വേണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മര്‍ദം ശക്തമായതോടെ ആണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി...

വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി...

നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രസവം നിര്‍ത്താന്‍ ദമ്പതികള്‍ തയ്യാറായി. രണ്ടാഴ്ച മുന്‍പ് ഭാര്യയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

രണ്ട് പേരുടെ വിവാഹം കഴിഞ്ഞു...

രണ്ട് പേരുടെ വിവാഹം കഴിഞ്ഞു...

ദമ്പതികളുടെ പതിനാറ് പെണ്‍മക്കളില്‍ രണ്ടുപേര്‍ മരണപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് രാജ്‌കോട്ടില്‍ കുടുംബവുമൊത്ത് താമസിക്കുന്നു.

English summary
The gram panchayat and village elders persuaded Ramsinh and Kanu to limit their family as it is difficult to raise so many children in times of inflation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X