Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്ലാസ് മുറിയില്‍ കയറി; ബിഹാറില്‍ മൂന്ന് പേരെ അടിച്ചുകൊന്നു

പട്‌ന: ബിഹാറില്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറി 11 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെയാണ് തല്ലിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. നാല് പേരാണ് ക്ലാസ് മുറിയില്‍ കയറിയത്. ഇവരെ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീടുണ്ടായ മര്‍ദ്ദനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ബിഹാറിലെ ബെഗുസറായ് ജില്ലയിലാണ് സംഭവം.

Kerala

വിദ്യാര്‍ഥികളും അധ്യാപകരും ചില സ്ത്രീകളും ചേര്‍ന്നാണ് അക്രമികളെ പിടികൂടിയത്. പിന്നീട് നാട്ടുകാരും എത്തുകയായിരുന്നു. അടുത്തിടെ നിര്‍മിച്ച ഛോരാഹിയിലെ സ്‌കൂളിലാണ് നാല് പേര്‍ അതിക്രമിച്ച് കടന്നതും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതും.

രണ്ടു ബൈക്കുകളിലായാണ് അക്രമികള്‍ വന്നത്. ബിഹാറില്‍ ഏറ്റവും കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയാണ് ബെഗുസറായ്. എല്ലാ ക്ലാസുകളിലും കയറി അവര്‍ പെണ്‍കുട്ടിയെ തിരഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ വന്നിട്ടില്ലെന്ന്് പ്രധാനധ്യാപിക അവരെ അറിയിച്ചെങ്കിലും അക്രമികള്‍ തോക്കെടുക്കുകയായിരന്നു. അതോടെ അധ്യാപിക ബോധരഹിതയായി വീണു.

ഇതു കണ്ട വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി. സമീപത്തെ വയലില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം സ്ത്രീകളാണ് ആദ്യം സ്‌കൂളിലെത്തിയത്. ഇവര്‍ അക്രമികളെ തടഞ്ഞുനിര്‍ത്തി. അപ്പോഴേക്കും കൂടുതല്‍ പേരെത്തി. ഇതോടെ അക്രമികള്‍ക്ക് രക്ഷപ്പെടാനായില്ല.

പിന്നീടുണ്ടായ അക്രമത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചും. നാലാമന്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+