കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി പശുവളര്‍ത്തല്‍; മാസവരുമാനം 1.5കോടി!

Google Oneindia Malayalam News

റായ്പൂര്‍: പശുവിനെ വളര്‍ത്തി ഒരു മാസം ഒന്നരക്കോടി സമ്പാദിക്കുകയോ. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭാസ്‌കര്‍ ദിനപ്പത്രമാണ്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയായി കോത്രഭഡയിലാണ് ഈ അത്ഭുതം.

ഇവിടെ ഓരോ വീട്ടിലും 25 മുതല്‍ നൂറ് പശുക്കള്‍ വരെയുണ്ടാകുമത്രെ. അമുല്‍, ദേവ്‌ഭോഗ് തുടങ്ങിയ വമ്പന്‍ കമ്പനികളോട് മത്സരിച്ച് വേണം ഇന്നാട്ടുകാര്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍. ഹോട്ടലുകളിലും ബേക്കറികളിലും വീടുകളിലുമാണ് ഇവര്‍ പ്രധാനമായും പാല്‍ വില്‍ക്കുന്നത്. ഓരോ ദിവസവും 200 വീടുകളിലെങ്കിലും പാല്‍ വിതരണം നടത്തുന്നുണ്ടെന്ന് ഇവിടത്തെ പാല്‍ വില്‍പനക്കാരില്‍ ഒരാളായ ഭരത് യദു പറയുന്നു.

chhattisgarh

പതിനായിരം മുതല്‍ പന്ത്രണ്ടായിരം ലിറ്റര്‍ വരെയാണ് കോത്രഭഡയിലെ ഒരു ദിവസത്തെ പാലുല്‍പാദനം. പാലും പാലുല്‍പാദനങ്ങളും വിറ്റ് പ്രതിമാസം ഒന്നരക്കോടി രൂപയോളമാണ് ഈ ഗ്രാമം സമ്പാദിക്കുന്നത്. എന്ന് വെച്ചാല്‍ പ്രതിവര്‍ഷം 17ഉം 18ഉം കോടി രൂപ. ഇവിടത്തെ പാലുല്‍പാദനത്തിന്റെ കഥ കേട്ട് ഇവിടം ഒരു മില്‍ക് ഹബ് ആക്കി മാറ്റാനാണ് നാഷണല്‍ ഡയറി രിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തീരുമാനം.

അമ്പതേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗോകുല്‍ധാം എന്ന പ്രൊജക്ടിനാണ് പദ്ധതിയിടുന്നത്. പശുക്കളെ ഒന്നിച്ച് വളര്‍ത്താനും പരിപാലിക്കാനും കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഗോഗുല്‍ ധാം പ്രൊജക്ട്. പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതിനായി പുല്ല് വെച്ചുപിടിപ്പിക്കാനുള്ള സ്ഥലം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇപ്പോള്‍ ഗ്രാമവാസികള്‍.

English summary
These villagers in Kotrabhada, Raipur earn Rs 1.5 crore monthly in milk production.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X