കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ബെംഗളൂരു നഗരം

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: മുന്‍ വര്‍ഷത്തേക്കാള്‍ ജലക്ഷാമം നേരിട്ടുക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു നഗരം. കുടിക്കാന്‍ കുളിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ് നഗരത്തിലുള്ളവര്‍ നേരിടുന്നത്. നഗരത്തേക്കാള്‍ ഗുരുതരമാണ് ഗ്രാമ പ്രദേശങ്ങളിലെ അവസ്ഥ.

ബെംഗളൂരുവിന്റെ നഗരമധ്യത്തില്‍ വാട്ടര്‍ ടാങ്ക് ലോറികള്‍ വന്ന് നിറയുമ്പോള്‍ വെള്ളമില്ലാത്തതിന്റെ പേരില്‍ വിവാഹം പോലും മാറ്റി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഗ്രാമത്തിലുള്ളവര്‍.

ജലക്ഷാമം

ജലക്ഷാമം


സാധാരണ വേന്‍ക്കാലത്ത് ശുദ്ധജലത്തിന് ക്ഷാമം അനുഭവിക്കുന്നത് നഗരപ്രദേശങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ശുദ്ധജലം പോയിട്ട് ദാഹജലം പോലും ലഭിക്കാന്‍ മണിക്കൂറുകള്‍ വാട്ടര്‍ ടാങ്കറുകള്‍ക്ക് അരികില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ബെംഗളൂരുവില്‍ ജീവിക്കുന്നവര്‍ക്ക്.

നഗരത്തിലുള്ളവര്‍

നഗരത്തിലുള്ളവര്‍

രാവിലെ വാട്ടര്‍ ടാങ്കറുകള്‍ എത്തിയിലെങ്കില്‍ കുളി പോലും ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ടാങ്കറുകള്‍ വഴി എത്തുന്ന വെള്ളത്തിന് വേണ്ടി മണിക്കൂറുകള്‍ കാത്ത് നില്‍ക്കണം.
 ഗ്രാമത്തില്‍

ഗ്രാമത്തില്‍


നഗരത്തില്‍ എത്തുന്ന ടാങ്കര്‍ ലോറികള്‍ വെള്ളം നിറയ്ക്കുന്നത് അയ്യല്‍ ഗ്രാമങ്ങളില്‍ നിന്നാണ്. ഇവിടങ്ങളിലുള്ളവരുടെ കൃഷിയും ജീവിതവും താറുമാറാക്കിയിരിക്കുകയാണ് ജലക്ഷാമം.

വിവാഹം മാറ്റിവെയ്ക്കുന്നു

വിവാഹം മാറ്റിവെയ്ക്കുന്നു

ഗ്രാമങ്ങളില്‍ നിശ്ചയിച്ച മംഗളകര്‍മ്മങ്ങള്‍ മാറ്റി വെയ്ക്കുകയാണ്. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ വിവാഹങ്ങളും മറ്റും എങ്ങനെ നടത്തും എന്നാണിവര്‍ ചോദിക്കുന്നത്.
 രണ്ട് വഴികള്‍ മാത്രം

രണ്ട് വഴികള്‍ മാത്രം


ഗ്രാമത്തിലുള്ളവര്‍ക്ക് മുന്നില്‍ രണ്ട് വഴികള്‍ മാത്രമേ ഉള്ളൂ എന്നാണിവര്‍ പറയുന്നത്. സ്വന്തം ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും കുടിയേറി പാര്‍ക്കുകയോ, മഴയ്ക്കു വേണ്ടി കാത്തിരിക്കുകയോ ആണ് വഴി.

ഡാമുകള്‍ നോക്കുക്കുത്തികള്‍

ഡാമുകള്‍ നോക്കുക്കുത്തികള്‍

സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 ഡാമുകളും വരണ്ട അവസ്ഥയിലാണ്. 10,000 ബോര്‍വെല്ലുകള്‍ വേനലിന് മുന്‍പ് തന്നെ വറ്റി വരണ്ടു.
കാരണം

കാരണം

രണ്ട് വര്‍ഷമായി സംസ്ഥാനത്ത് വേണ്ടത്രെ വെള്ളം ലഭിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ പ്രശ്‌നം ഗുരുതരമാകാന്‍ കാരണം. 2015 ല്‍ 44% മഴയാണ് കുറവ് വന്നിരിക്കുന്നത്. മാത്രമല്ല ജനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു സിറ്റിയില്‍.
 കോടികള്‍ വേണം

കോടികള്‍ വേണം


6 കോടി ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനത്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ 45,000 കോടി രൂപ ചിലവുണ്ടെന്നാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമ്മയ പറയുന്നത്.

English summary
This are the scenes in about 600 villages in 137 of the total 176 taluks of Karnataka, facing a severe drinking water crisis owing to one of the worst droughts since 1972.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X