പണം കിട്ടിയില്ല : ബാങ്ക് ജീവനക്കാരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചു
ബാങ്ക് ജീവനക്കാര്‍ പരിചയമുള്ളവര്‍ക്കു പണം നല്‍കുകയും മറ്റുള്ളവരോട് പണമില്ലെന്നു പറയുകയുമായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
ജിന്ദ്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതിയ നോട്ടുകളുടെ ലഭ്യതക്കുറവു കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഗ്രാമീണവാസികള്‍ പണത്തിനായി കാത്തു നിന്ന് ഒടുവില്‍ ലഭിക്കാതെ വന്നപ്പോള്‍ ബാങ്ക് ജീവനക്കാരെ തടവിലാക്കുകയായിരുന്നു.
ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സിന്റെ ജിന്ദ് ശാഖയിലെ ഓഫീസിലെ ജീവനക്കാരെയാണ് ഗ്രാമീണര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ബാങ്ക് ജീവനക്കാര്‍ പരിചയമുള്ളവര്‍ക്കു പണം നല്‍കുകയും മറ്റുള്ളവരോട് പണമില്ലെന്നു പറയുകയുമായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അഞ്ചും ആറും മണിക്കൂറുകള്‍ കാത്തിരുന്നാലും ഒടുവില്‍ 2000 രൂപാനോട്ടുകള്‍ മാത്രമാണ് ലഭിക്കാറുളളതെന്നും നാട്ടുകാര്‍ പറയുന്നു. ബാങ്കിന്റെ മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയ നാട്ടുകാരെ ഒടുവില്‍ പോലീസെത്തിയാണ് നീക്കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് ബാങ്ക് അടച്ചിട്ടിരിക്കുകയാണെങ്കിലും ഗ്രാമീണര്‍ ബാങ്കിനു മുന്നില്‍ സമരം നടത്തുകയാണ്.












Click it and Unblock the Notifications