Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ ഉറക്കം കെടുത്തിയ പുലിയെ കൊന്ന് കെട്ടിത്തൂക്കി, കണ്ണ് ചൂഴ്ന്നെടുത്തു, പാദം മുറിച്ച് മാറ്റി!

അസ്സാം: ഒരു നാടിന്റെ മുഴുവന്‍ ഉറക്കം കെടുത്തിയ പുലിയെ പിടികൂടി ക്രൂരമായി കൊലപ്പെടുത്തി നാട്ടുകാര്‍. അസമിലെ ചരൈദിയോ ജില്ലയിലെ ബൊര്‍ഹാത് പ്രദേശത്തെ വസേലി പത്തര്‍ എന്ന ഗ്രാമത്തിലാണ് പുലിശല്യം മൂലം നാട്ടുകാര്‍ കൊടുംകൃത്യം ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പുലി നാട്ടില്‍ ഭീതി പരത്തുകയായിരുന്നു. അടുത്തിടെ ഒരു ഗ്രാമീണനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ആളുകള്‍ സംഘടിച്ച് പുലിയെ പിടികൂടിയത്.

നാട്ടുകാര്‍ പുലിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കാല്‍പ്പാദവും വാലും മുറിച്ച് മാറ്റുകയും ചെയ്തു. മാത്രമല്ല ചത്ത പുലിയെ എല്ലാവരും കാണ്‍കെ കെട്ടിത്തൂക്കുകയും ചെയ്തു. പ്രദേശത്ത് ഭയം കാരണം ജീവിക്കാനാകാത്ത സാഹചര്യത്തിലാണ് പുലിയെ കൊല്ലേണ്ടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

assam

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നിലേശ്വര്‍ ചംഗ്മായി എന്ന ആളെ പുലി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. നിലേശ്വറിന്റെ നില ഗുരുതരമാണെന്ന് ഗ്രാമീണര്‍ പറയുന്നു. ആക്രമണം നടന്നതിന് ശേഷം നിലേശ്വറിനെ ആദ്യം ചരൈദിയോ സിവില്‍ ആശുപത്രിയിലാണ് കൊണ്ട് പോയത്.

എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ ദിബുര്‍ഗ അസ്സാം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാത്രമല്ല പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളേയും പുലി പിടിച്ചിട്ടുളളതായി ഗ്രാമവാസികള്‍ പറയുന്നു. അസ്സാം വനംവകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഗ്രാമീണര്‍ കുറ്റപ്പെടുത്തുന്നു. പുലി ശല്യത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടികളൊന്നും എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+