കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറമടയില്‍ നിന്നും നിധി; കണ്ട് കണ്ണ് തള്ളേണ്ട സംഭവം സത്യമാണ്, കിട്ടിയത് 2000 സ്വര്‍ണ്ണനാണയങ്ങള്‍

ജയ്പൂരിലെ ഒരു പാറമടയില്‍ നിന്നാണ് നാട്ടുകാര്‍ നിധി കണ്ടെത്തിയത്. 2000ത്തോളം സ്വര്‍ണ്ണനാണയമാണ് ഇതുവരെയായി നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

ജയ്പൂര്‍: നിധി ലഭിക്കുന്നുണ്ടെന്ന പ്രചരണത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ പാറമടയിലെത്തുന്നത് കോടിക്കണക്കിന് ജനങ്ങള്‍. ജനക്കൂട്ടം അധികാരികള്‍ക്ക് വന്‍തലവേദനയാണ് സൃഷ്ടിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടതും വെള്ളം നിറഞ്ഞതുമായ പാറമടയിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും കഴിയാതെ വെട്ടിലായിരിക്കുകയാണ് അധികൃതര്‍.

അടുത്തും അകലെ നിന്നുമായി കോടിക്കണക്കിന് പേരാണ് നിധി തിരയുന്നതിനായി ഇവിടേക്ക് എത്തുന്നത്. കിട്ടിയ നാണയങ്ങള്‍ ചരിത്രാവശിഷ്ടവും വില കൂടിയതുമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആരും തിരിച്ചു നല്‍കുന്നുമില്ല.

സംഭവം സത്യമാണ്

സംഭവം സത്യമാണ്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണനാണയം ചിലര്‍ക്ക് ലഭിച്ചുവെന്ന പ്രചാരണം കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഏകദേശം 2000 ത്തോളം സ്വര്‍ണ്ണനാണയം നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ടത്രേ.

 നിയന്ത്രിക്കാനാകാതെ പോലീസ്

നിയന്ത്രിക്കാനാകാതെ പോലീസ്

നിധി തിരയാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ് പോലീസ്. ജനക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി മൈക്രോഫോണിലൂടെ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും നിധി തിരിയുന്നതിനിടയില്‍ അതൊന്നം ആരും വക വെയ്ക്കുന്നില്ല.

 തിരിച്ചുനല്‍കാന്‍ വിസമ്മതിക്കുന്നു

തിരിച്ചുനല്‍കാന്‍ വിസമ്മതിക്കുന്നു

കിട്ടിയ നാണയങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാണയങ്ങള്‍ ആരും തിരിച്ചു നല്‍കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

 പിടിച്ചെടുത്തു

പിടിച്ചെടുത്തു

നാണയം ലഭിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ജ്വള്ളറി ഉടമയില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

English summary
Villagers found hidden treasuere in a quarry. Public is still continuing searching. Somebody got gold coins.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X