മൂന്നുകണ്ണുളള പശുക്കുട്ടിയുടെ കഥ
ഹൈന്ദവ പൂരാണങ്ങളിലെല്ലാം പശുവിനെ വിശുദ്ധ മൃഗമായിക്കണ്ട് ആദരിക്കണമെന്നാണ് പറയുന്നത്. അത്തരത്തിലുളള ഒരുപാട് കഥകള്‍ നാം മുമ്പ് കേട്ടിട്ടുമുണ്ട്. എന്നാലിവിടെ തമിഴ്‌നാട്ടിലെ കോലത്തൂര്‍ എന്ന കൊച്ചുഗ്രാമത്തിലെത്തുന്നവര്‍ ഇപ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ഒരു പശുക്കുട്ടിയെയാണ്. എല്ലാവര്‍ക്കും അറിയേണ്ടതും പറയേണ്ടതും പശുക്കുട്ടിയുടെ വിശേഷങ്ങള്‍ മാത്രമാണ്. കാരണമെന്തെന്നോ..സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഈ പശുക്കുട്ടിക്ക് മൂന്ന് കണ്ണുകളുണ്ട്.
നെറ്റിയുടെ നടുവിലായി മൂന്നാമത്തെ കണ്ണുളള പശുക്കുട്ടിയുടെ ജനനം രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു. മൂന്ന് കണ്ണുകളുളള ഈ പശുക്കിടാവിനെ സാക്ഷാല്‍ പരമശിവന്റെ പുനരവതാരമായിക്കണ്ട് അനുഗ്രഹം തേടുകയാണ് ഇവിടത്തെ ഗ്രാമവാസികള്‍. നിത്യവും വിവിധ പൂജകളും പ്രാര്‍ഥനകളുമെല്ലാം ഗ്രാമവാസികള്‍ പശുവിനായി നടത്തുന്നുണ്ട്. പശുവിനെ ഒരുനോക്ക് കാണാനും അനുഗ്രഹം വാങ്ങാനുമായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
'' ഹിന്ദു മതത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായാണ് ശിവനെ കണക്കാക്കുന്നത്. പരമശിവന്റെ മൂന്നാം തൃക്കണ്ണിന് അഗ്നി ജ്വലിപ്പിക്കാന്‍ പോലും ശക്തിയുണ്ടെന്നാണ് വിശ്വാസം. ഈ പശുക്കുട്ടി ഒരു അദ്ഭുതമാണ്. ഞങ്ങളുടെ ഗ്രാമത്തിന് ഭാഗ്യം കൊണ്ടുവരാനാണ് ഭഗവാന്‍ ഇവനെ ഇങ്ങോട്ടേക്ക് അയച്ചത് '' ഉടമ രാജേഷിന്റെ വാക്കുകള്‍. എന്നാല്‍ ചുറ്റും നടക്കുന്നതെന്തറിയാതെ അമ്മപ്പശുവിന് ചുറ്റും ഓടിച്ചാടി നടക്കുകയാണ് മൂന്നുകണ്ണുളള ഈ പശുക്കുട്ടി.












Click it and Unblock the Notifications