യുപി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനേക്കാള്‍ സുന്ദരികള്‍ തങ്ങള്‍ക്കെന്ന് ബിജെപി എംപി
ലക്നൗ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണ മുഖമായ പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ സെക്സിയസ്റ്റ് പരാമര്‍ശത്തിന് ക്ഷമ പറയില്ലെന്ന് ബിജെപി പാര്‍ലിമെന്റ് അംഗം വിനയ് കത്യാര്‍. ഇതുസംബന്ധിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിനയ് കത്യാര്‍.
മാത്രമല്ല, കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ സുന്ദരിമാരുടെ താരപ്രചരണം ബിജെപിയുടെതാണെന്നും വിനയ് പറയുന്നു. ഉദാഹരണമായി അദ്ദേഹം സ്മൃതി ഇറാനിയെ ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്മൃതി ഇറാനിയെപ്പോലെ സുന്ദരിമാരായ ഒട്ടേറെ നേതാക്കള്‍ ബിജെപിക്കുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ ബിജെപിയാണെന്നും വിനയ് വ്യക്തമാക്കി.

സ്മൃതി ഇറാനി സുന്ദരിയും മികച്ച നേതാവുമാണ്. അവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. എന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് പറയരുത്. സുന്ദരിയാകുന്നത് തെറ്റാണോയെന്നും വിനയ് ചോദിക്കുന്നു. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കവെ വിനയ് നടത്തിയ പരാമര്‍ശം തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.
ബിജെപി നേതാവ് നേരത്തെ നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിന് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ജനങ്ങള്‍ വിലയിരുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഭാര്യയ്ക്കെതിരായ പരാമര്‍ശത്തെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും വിമര്‍ശിച്ചു. വിനയ് മാപ്പു പറയണമെന്ന് വദ്ര ആവശ്യപ്പെടുകയും ചെയ്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications