ശ്രീജിവിന് മാത്രമല്ല.. വിനായകനും വേണം നീതി.. വിനായകന്റെ കുടുംബം സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിന്
തൃശൂര്‍: സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ശ്രീജിത്തിന്റെ മാതൃക പിന്തുടര്ന്ന് സമരരംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് മറ്റൊരു പോലീസ് ക്രൂരതയുടെ ഇരയായ വിനായകന്റെ അച്ഛന്. ശ്രീജിത്തിനെ പോലെ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കാനാണ് വിനായകന്റെ കുടുബം ആലോചിക്കുന്നതെന്ന് വിനായകന്റെ അച്ഛന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളിനോട് പ്രതികരിച്ചു. വിനായകന്റെ മരണത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നും കൃഷ്ണന് കുട്ടി പറയുന്നു.

2017 ജൂലൈ 17നാണ് വിനായകനെയും സുഹൃത്തായ ശരത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വിനായകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനായകന് ക്രൂര മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സിപിഒ സാജന്, ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. വിനായകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിനായകന്റെ മരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications